വഴിയോര ഇഫ്താർ കൂടാരം
text_fieldsയാംബു-ജിദ്ദ ഹൈവേയിലെ ‘ഇഫ്താർ കൂടാര’ ത്തിൽ നോമ്പുതുറക്കാനെത്തിയ യാത്രികരായ വിശ്വാസികൾ
ഫോട്ടോ: ഫൈസൽ ബാബു പത്തപ്പിരിയം
യാംബു: റമദാൻ നാളുകളിലെ നന്മയൂറും കാഴ്ച്കളിലൊന്നാണ് റോഡരികിലെ ഇഫ്താർ കൂടാരങ്ങൾ. ഹൈവേ റോഡിലൂടെ ദീർഘദൂര യാത്ര പോകുന്നവർക്കും പ്രദേശവാസികളായ സാധാരണക്കാർക്കും പ്രയോജനപ്രദം.
യാംബു-ജിദ്ദ ഹൈവേയിലെ കൂടാരം ഇതിൽ വേറിട്ടതാണ്. യാംബു ടൗണിൽ നിന്നും ജിദ്ദ റോഡിലൂടെ പോകുമ്പോൾ 15 കിലോമീറ്റർ അകലെ മിനയിലെ തമ്പിനെ ഓർമിപ്പിക്കുന്നു കൂടാരം. റമദാനിലെ പഴകാല കാഴ്ചകളിലൊന്നായ പീരങ്കിയുടെ ശിൽപമാണ് വിരുന്നുകാരെ വരവേൽക്കുന്നത്. ദിവസവും മുന്നൂറോളം പേർക്കുള്ള സൗകര്യം ഒരുക്കുന്നുവെന്ന് സംഘാടകർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
യാംബു റോയൽ കമീഷൻ ചുമതലപ്പെടുത്തിയ ചാരിറ്റി സംഘമാണ് വിഭവങ്ങൾ ഒരുക്കുന്നത്. ഇതിനായി പ്രത്യേകം സന്നദ്ധ പ്രവർത്തകർ വൈകുന്നേരങ്ങളിൽ ഇവിടെ സജീവമാകും. വിജനമായ സ്ഥലങ്ങളിലൂടെയുള്ള യാത്രികർക്കും പ്രദേശത്തെ താമസക്കാരായ സാധാരണക്കാരായ തൊഴിലാളികൾക്കും ആശ്രയമാണ് ഈ കൂടാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

