കേളി മുസാഹ്മിയ ഏരിയ ജനകീയ ഇഫ്താർ
text_fieldsകേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ജനകീയ ഇഫ്താർ സംഗമം
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയയുടെ നേതൃത്വത്തിൽ അൽഖുവയ്യയിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള അൽഖുവയ്യ ഗ്രാമത്തിലെ ഇസ്തിറാഹയിൽ നടന്ന വിരുന്നിൽ പ്രവാസികളും സ്വദേശികളുമടക്കം അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു. കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നസീർ മുള്ളൂർക്കര, ഹാഷിം കുന്നുംതറ, ഷഫീക് അങ്ങാടിപ്പുറം, കൃഷ്ണൻകുട്ടി പങ്കെടുത്തു.
മുസാഹ്മിയ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഏരിയ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മുസാഹ്മിയ, ദുർമ, ഖുവയ്യ, റുവൈദ എന്നീ നാല് യൂനിറ്റുകളിലെ അംഗങ്ങളും, ഇഫ്താർ സംഘാടക സമിതി അംഗങ്ങളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

