‘കാരുണ്യസ്പർശം ആർ.സി. വോയിസ്’ കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsജുബൈൽ ഡ്രൈവേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ
ജുബൈൽ: ജുബൈൽ റോയൽ കമീഷൻ ഏരിയയിലെ നജ്ദ് പാർക്കിൽ ഡ്രൈവർമാരുടെ കൂട്ടായ്മയായ ‘കാരുണ്യസ്പർശം ആർ.സി. വോയിസ്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഡ്രൈവർമാർക്കായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംഘടനാ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. ജുബൈലിലെ ഡ്രൈവർമാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 250ഓളം ആളുകൾ പങ്കെടുത്തു. പ്രസിഡൻറ് റഫീഖ് പാനൂർ, സെക്രട്ടറി സുബൈർ താമരശ്ശേരി, ഷാഫി വളാഞ്ചേരി, നാസർ കണ്ണൂർ, റിയാസ് കോഴിക്കോട്, പ്രസാദ് പാലക്കാട്, ഷംസു മഞ്ചേരി, അബ്ദുറഹ്മാൻ മലപ്പുറം, സാദിക്ക് കൊടിഞ്ഞി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

