ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും: സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsഅൽ ഖസീം പ്രവാസിസംഘം സംഘാടക സമിതി രൂപവത്കരണയോഗം
ബുറൈദ: അൽ ഖസീം പ്രവാസി സംഘം ബുറൈദയിൽ ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കും. മാർച്ച് 14ന് ഇഫ്താർ വിരുന്നും ഏപ്രിൽ 11ന് ഈദ് മെഗാ ഷോയും നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. പ്രസിഡന്റ് നിഷാദ് പാലക്കാട് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമതി അംഗം പാർവീസ് തലശ്ശേരി വിശദീകരണം നൽകി.
കേന്ദ്ര കമ്മിറ്റിയംഗം മനാഫ് ചെറുവട്ടൂർ പാനൽ അവതരിപ്പിച്ചു. കുടുംബവേദി രക്ഷാധികാരി സുൽഫിക്കർ അലി, കുടുംബവേദി സെക്രട്ടറി ഫൗസിയ ഷാ തുടങ്ങിയവർ സംസാരിച്ചു.
കൺവീനറായി ഷാജഹാൻ ചിറവിള ഹംസയെയും ചെയർമാനായി അനീഷ് കൃഷ്ണയെയും ട്രഷററായി രമേശൻ പോളയെയും യോഗം തെരഞ്ഞെടുത്തു.
റഷീദ് മൊയ്തീൻ (പ്രോഗ്രാം കൺവീനർ), ഷൗക്കത്ത് ഒറ്റപ്പാലം (ഫുഡ് കൺവീനർ), മുസ്തഫ തേലക്കാട് (ഗതാഗത കൺവീനർ), അജ്മൽ പാറക്കൽ (സാമ്പത്തിക കൺവീനർ), ഹേമന്ത് ഇരിങ്ങാലക്കുട (വളന്റിയർ ക്യാപ്റ്റൻ), സജീവൻ നടുവണ്ണൂർ (സ്റ്റേജ് സജ്ജീകരണം), ദിനേശ് മണ്ണാർക്കാട് (പബ്ലിസിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്രകമ്മിറ്റി സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും പ്രോഗ്രാം കൺവീനർ റഷീദ് മൊയ്തീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

