ഇഫ്താർ സംഗമം
text_fieldsയാംബു അൽമനാർ സ്കൂൾ
യാംബു: യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബോയ്സ്, ഗേൾസ്, കെ.ജി വിഭാഗങ്ങളിലെ അധ്യാപകരും ഇതര ജീവനക്കാരും കുടുംബങ്ങളും പങ്കെടുത്ത ഇഫ്താർ സംഗമം സൗഹൃദ സന്ദേശം വിളിച്ചോതുന്നതായിരുന്നു. സ്കൂൾ ഡയറക്ടർ അഹമദ് മുഹമ്മദ് അഹമദ്, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ്, ഓഫീസ് സൂപ്രണ്ട് എം.ആർ ദ്വീപക്, ട്രാൻസ്പോർട്ട് കോഓഡിനേറ്റർ മോയിൻ അലിയാർ എന്നിവരും വിവിധ വിഭാഗങ്ങളിലെ അധ്യാപകരും ഇതര ജീവനക്കാരും നേതൃത്വം നൽകി.
യാംബു അൽമനാർ ഇന്റർ നാഷനൽ സ്കൂൾ സംഘടിപ്പിച്ച ഇഫ്താർ സംഗമം
കേളി അസീസിയ ഏരിയ
റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഇഫ്താറിൽ പ്രദേശത്തെയും പരിസരപ്രദേശത്തെയും വ്യാപാരികളും തൊഴിലാളികളമടങ്ങുന്ന ആയിരത്തിലധികം ആളുകൾ പങ്കാളികളായി.
കേളി അസീസിയ ഏരിയ ജനകീയ ഇഫ്താർ
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷിബു തോമസ്, അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറര് ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീർ പോരേടം, സുഭാഷ് എന്നിവർ സന്നിഹിതരായിരുന്നു. സംഘാടക സമിതി കൺവീനർ സജാദ്, ചെയർമാൻ അജിത് പ്രസാദ്, ഭക്ഷണ കമ്മിറ്റി കൺവീനർ സൂരജ്, അനീസ്, ജാഫർ, ഷമീർ ബാബു, ഷംസുദ്ദീൻ, മനോഹരൻ, മനോജ് മാത്യു, ലാലു, പ്രബീഷ്, അലിക്കുട്ടി, റിഷാദ്, തൗഫീർ, ഷാഫി, റാഷിഖ്, മനോജ് അൽഫനാർ, ജ്യോതി, മായ എന്നിവർ നേതൃത്വം നൽകി.
കെ.എം.സി.സി യാംബു സമൂഹ ഇഫ്താർ
യാംബു: കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ വർധിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ, സംഘടനാ നേതാക്കൾ, സാധാരണക്കാർ തുടങ്ങി യാംബുവിലെ പ്രവാസി സമൂഹത്തിന്റെ വർധിച്ച പങ്കാളിത്തം മെഗാ ഇഫ്താർ സംഗമത്തിൽ പ്രകടമായി. പ്രവാസികൾക്കിടയിലെ ഐക്യത്തെയും സഹകരണത്തെയും ശക്തിപ്പെടുത്തുന്നതിനും റമദാനിലെ വിശുദ്ധമായ സന്ദേശങ്ങൾ പരസ്പരം പങ്കുവെക്കാനും മികച്ച അവസരമായിരുന്നു ഈ ഗ്രാൻഡ് ഇഫ്താർ.
കെ.എം.സി സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം
സിറാജ് മുസ്ലിയാരകത്ത് സ്വാഗതവും അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും പങ്കെടുത്തവർക്കും യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കൾ നന്ദി അറിയിച്ചു. കെ.എം.സി.സി ഭാരവാഹികളും വളന്റിയേഴ്സ് ടീമും പരിപാടിക്ക് നേതൃത്വം നൽകി.
‘ഫോസ’ ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഫാറൂഖ് കോളജ് അംഗങ്ങളുടെ കൂട്ടായ്മയായ ‘ഫോസ’ ദമ്മാം ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബമടക്കം നാൽപതിലധികം പേർ പങ്കെടുത്ത പരിപാടിയിൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.എ.എം. ഹാരിസ് ഇഫ്താർ സന്ദേശം നൽകി.
ഫാറൂഖ് കോളജ് അംഗങ്ങളുടെ കൂട്ടായ്മയായ ഫോസ ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം
ഫോസ ഡയാലിസിസ് സെന്ററിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. സെക്രട്ടറി യു.വി. ആസിഫ് സ്വാഗതവും ട്രഷറർ പി.വി. ഹാരിഷ് നന്ദിയും പറഞ്ഞു. നജീബ് അരഞ്ഞിക്കൽ, സിറാജുദ്ദീൻ അബ്ദുല്ല, ഡി.വി. നൗഫൽ, ഷബീർ ചാത്തമംഗലം, ആസിഫ് മൂച്ചിങ്ങൽ എന്നിവർ പങ്കെടുത്തു.
ജുബൈൽ സൗഹൃദ വേദി ഇഫ്താർ കിറ്റ് വിതരണം
ജുബൈൽ: സൗദി വ്യവസായ നഗരിയായ ജുബൈലിൽ കലാ സാംസ്കാരിക കൂട്ടായ്മ ‘ജുബൈൽ സൗഹൃദ വേദി ’ ഇഫ്താർ കിറ്റുകൾ വിതരണം നടത്തി. മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത കിറ്റുകൾ ജുബൈലിലെ ലേബർ ക്യാമ്പുകളിലും, മരുഭൂമിയിലെ ആട്ടിടയന്മാർക്കും സൗഹൃദ വേദി പ്രവർത്തകർ എത്തിച്ചുനൽകി. വിതരണത്തിന് എ.കെ.എം നൗഷാദ് തിരുവനന്തപുരം, ഷംസുദ്ദീൻ പള്ളിയാളി, ഷരീഫ് ആലുവ, നൗഷാദ് കെ.എസ് പുരം, ജമാൽ കോയപ്പള്ളി, സൂബൈർ ചാലിശ്ശേരീ, സലാം പഞ്ചാര, നാസർ മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
‘ഹാവൽ ഓണേഴ്സ്’ ഇഫ്താർ സംഗമം
ദമ്മാം: ദമ്മാമിൽ ഹാവൽ കാർ ഉടമകൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് തെക്കേപ്പുറം സ്വദേശിയായ എസ്.എം. ഷിഹാബും സംഘവുമാണ് ഹാവൽ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകിയത്. ഹാവൽ കാർ പ്രേമികൾക്കിടയിൽ ഒരു കൂട്ടായ്മ ഉണ്ടാക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമായി സംഘാടകർ പറഞ്ഞു.
ഹാവൽ കാർ കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദമ്മാം കിങ് ഫഹദ് പാർക്കിൽ നടന്ന ഒത്തുചേരലിൽ 30ലേറെ പേർ പങ്കെടുത്തു. ഹാവൽ കൂട്ടായ്മ അംഗത്വത്തിനുള്ള ഔദ്യോഗിക ബാഡ്ജ് വിതരണം മുഖ്യാതിഥി എസ്.എം. നിയാസ് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

