‘പാപ’ ഇഫ്താർ മീറ്റ് 2025
text_fieldsറിയാദിലെ പെരിന്തൽമണ്ണ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ ഇബ്രാഹിം സുബ്ഹാൻ സംസാരിക്കുന്നു
റിയാദ്: പെരിന്തൽമണ്ണ സ്വദേശികളുടെ സംഘടനയായ പെരിന്തൽമണ്ണ പ്രവാസി അസോസിയേഷൻ (പാപ)യുടെ ആഭിമുഖ്യത്തിൽ റിയാദ് എക്സിറ്റ് 18ലെ ഹാഫ് മൂൺ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഷീർ ഫൈസി റമദാൻ സന്ദേശം നൽകി. അഡ്വൈസറി അഗം ഇബ്രാഹിം സുബ്ഹാൻ ഇപ്പോഴത്തെ സമകാലിക വിഷയമായ ലഹരി വ്യാപനത്തെ ചെറുക്കുന്നതിനു വേണ്ടി ക്ലാസെടുത്തു.
വർക്കിങ് പ്രസിഡൻറ് ഹാറൂൻ റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശശി കട്ടുപ്പാറ സ്വാഗതവും ട്രഷറർ ഉനൈസ് കാപ്പ് നന്ദിയും പറഞ്ഞു. ‘കുടുംബത്തിനൊരു കരുതൽ’ എന്ന പദ്ധതിയുടെ ഭാഗമായ ഗോൾഡ് കോയിൻ കുറിയുടെ ഉദ്ഘാടനവും നറുക്കെടുപ്പും ചടങ്ങിൽ നടന്നു.
ചെയർമാൻ അസ്കർ കാട്ടുങ്ങൽ, പ്രസിഡൻറ് റഫീഖ് പൂപ്പലം, പ്രോഗ്രാം ചെയർമാൻ ആഷിക്ക് കക്കൂത്ത്, കൺവീനർ അൻവർ വേങ്ങൂർ, സീനിയർ എക്സിക്യൂട്ടീവ് അംഗം സക്കീർ ദാനത്, കമ്മിറ്റി അംഗങ്ങളായ ഷബീർ പുത്തൂർ, മുഹമ്മദലി നെച്ചിയിൽ മുജീബ് സിഡി, ശിഹാബ് മഠത്തിൽ, ഫിറോസ് നെൻമിനി, മാനുപ്പ നെച്ചിയിൽ, ബഷീർ കട്ടുപ്പാറ, ഹകീം പാതാരി, ഫിർദൗസ് മേലാറ്റൂർ, ഫിറോസ് പാതാരി, സൈതാലിക്കുട്ടി കാപ്പ്, മെയ്തു ആനമങ്ങാട്, യു.പി. സജേഷ്, ഹുസൈൻ ഏലംകുളം, സലാം പാങ്ങ്, സക്കീർ കട്ടുപ്പാറ, ഷാഹുൽ വേങ്ങൂർ, ബക്കർ ഷാ, മഹേഷ്, ജുനൈസ്, കെ.പി. യുസുഫ്, നൗഷാദ്, നിഖിൽ രാജ്, അലി സൺസിറ്റി, നൂർ മഠത്തിൽ, ഹംസ കട്ടുപാറ, ഷംസു, ഉസ്മാൻ പള്ളത്ത്, ഷബീർ കളത്തിൽ, അസ്കർ അലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

