കേളി അൽ ഖുവയ്യ യൂനിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsകേളി അൽ ഖുവയ്യ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്നും
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽ ഖുവയ്യ യൂനിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഖുവയ്യയിലെ ഇസ്തിറാഹയിൽ നടന്ന ഇഫ്താറിൽ പ്രദേശ പ്രവാസികളായ വിവിധ രാജ്യക്കാരും സ്വദേശികളും മുസാഹ്മിയ, റുവൈദ, അൽ ഖുവയ്യ എന്നീ യൂനിറ്റുകളിലുള്ള കേളീ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യം ഒരുക്കിയിരുന്നു. നെൽസൺ ചെയർമാനും സുരേഷ് കുമാർ കൺവീനറും ശ്യാം ട്രഷററുമായി സംഘാടക സമിതി രൂപവത്കരിച്ചിരുന്നു. പബ്ലിസിറ്റി കൺവീനറായി ലാൽ, ഭക്ഷണ കമ്മിറ്റി കൺവീനറായി ബാബു, ഏരിയ ആക്ടിങ് സെക്രട്ടറി ജെറി തോമസ്, എരിയ പ്രസിഡൻറ് നടരാജൻ, ഏരിയ കമ്മറ്റി അംഗം ഗോപി, റുവൈദ യൂനിറ്റ് സെക്രട്ടറി നാസർ, അൽ ഖുവയ്യ യൂനിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ, പ്രസിഡൻറ് നൗഷാദ് എന്നിവരും ഇഫ്താറിൽ പങ്കെടുത്തു.

