ശാറ അൽ ഹജ്ജ് മലയാളീസ് ഇഫ്താർ സംഗമം
text_fieldsമക്ക ശാറ അൽ ഹജ്ജ് മലയാളീസ് (എസ്.എച്ച്.എം) സംഘടിപ്പിച്ച ഇഫ്താർ സംഗമം
മക്ക: ജബൽ നൂർ റൂട്ടിലെ പ്രധാന വീഥിയായ ശാറ അൽ ഹജ്ജ് മലയാളീസ് (എസ്.എച്ച്.എം) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയാണ് ശാറ അൽ ഹജ്ജ് മലയാളീസ്. അൻവർ വടക്കാങ്ങര റമദാൻ സന്ദേശം നൽകി. സാമൂഹ്യ സേവനരംഗത്ത് സജീവമാകാനും അടുത്ത വർഷങ്ങളിൽ വിപുല രീതിയിൽ നോമ്പുതുറയും മറ്റും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. റിയാസ് അഴീക്കോട് സ്വാഗതവും ശിഹാബ് കുന്നുംപുറം നന്ദിയും പറഞ്ഞു. ഫൈസൽ മണ്ണാർക്കാട്, നൗഫൽ തൃത്താല, സാജിദ് പറമ്പത്ത് ചൊക്ലി, സിറാജ് ആലപ്പുഴ, നസീർ ചൊക്ലി, അബൂബക്കർ ഒലയമ്പാടി, സജ്ജാദ്, ഇർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

