യൂത്ത് ഇന്ത്യ ജുബൈൽ കുടുംബ ഇഫ്താർ
text_fieldsയൂത്ത് ഇന്ത്യ ജുബൈൽ കുടുംബ ഇഫ്താർ സംഗമം
ജുബൈൽ: യൂത്ത് ഇന്ത്യ ജുബൈൽ ചാപ്റ്റർ റോയൽ കമീഷൻ ബീച്ച് ക്യാമ്പിൽ കുടുംബ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രവർത്തകരും കുടുംബങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. യൂത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി റിജ്വാൻ ചേളന്നൂർ റമദാൻ സന്ദേശം കൈമാറി. റമദാനിലെ പാവനമായ അവസാന രാവുകളിൽ ലോക സമാധാനത്തിനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചു. യൂത്ത് ഇന്ത്യ ജുബൈൽ ചാപ്റ്റർ പ്രസിഡൻറ് അബ്ദുല്ല സഈദ്, ചാപ്റ്റർ എക്സി.അംഗങ്ങളായ അബ്ദുറഹ്മാൻ, ഷബീർ പാലക്കാട്, റിഫാസ് കണ്ണൂർ, ഷബീർ കൊണ്ടോട്ടി, സബിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

