സൗഹൃദം വിളിച്ചോതി യാംബു അൽമനാർ സ്കൂൾ ഇഫ്താർ സംഗമം
text_fieldsയാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം
യാംബു: യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. യാംബുവിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക സംഘടന നേതാക്കളും പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. സ്കൂളിലെ ബോയ്സ്, ഗേൾസ്, കെ.ജി വിഭാഗങ്ങളിലെ അധ്യാപകരും ഇതര ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇഫ്താർ പാർട്ടിയിൽ പങ്കെടുത്തു. മാനേജിങ് ഡയറക്ടർ അഹ്മദ് മുഹമ്മദ് അഹ്മദ്, സ്കൂൾ ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ പി.എം. ഫായിസ, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് രഹ്ന ഹരീഷ്, ഓഫീസ് സൂപ്രണ്ട് എം.ആർ ദീപക്, ട്രാൻസ്പോർട്ട് കോഓഡിനേറ്റർ മോയീൻ അലിയാർ എന്നിവരും വിവിധ വിഭാഗങ്ങളിലെ അധ്യാപകരും ഇതര ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി.

