കണ്ണൂർ ഒ.ഐ.സി.സി ഇഫ്താർ സംഗമം
text_fieldsഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജ്യൻ കണ്ണൂർ ജില്ല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ ഖോബാർ അപ്സര ഹാളിലെ ഇഫ്താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധിപേർ സംബന്ധിച്ചു. റീജനൽ പ്രസിഡൻറ് ഇ.കെ. സലിം, നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല, ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് തുടങ്ങി നിരവധിപേർ പങ്കെടുത്തു. ജില്ല പ്രസിഡൻറ് മുസ്തഫ നണിയൂർ നമ്പ്രം, ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ, കെ.പി. മനോജ്, സുരേന്ദ്രൻ പയ്യന്നൂർ, കെ. ജയൻ, ഷംസീർ കോറളായി, കെ.പി. അഷ്റഫ്, മുഹമ്മദ് സുധീർ, സാജിദ് മമ്മു, റസാഖ് കരക്കണ്ടം തുടങ്ങിയവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.

