ഇഫ്താർ വിരുന്നൊരുക്കി പ്രവാസി കൂട്ടായ്മകൾ
text_fieldsജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
സി.എച്ച് സെൻറർ റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ്
റിയാദ്: മലപ്പുറം സി.എച്ച് സെൻറർ റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം ഒരുക്കി. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻററിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള റിയാദ് ചാപ്റ്ററിന്റെ ആദ്യ സംഭാവന സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങലിൽ നിന്നും ചെയർമാൻ ഷാഫി ദാരിമി ഏറ്റുവാങ്ങി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സിയുടെ സെൻട്രൽ, ജില്ല, മണ്ഡലം ഭാരവാഹികൾ, സി.എച്ച് സെൻററിന്റെ റിയാദ് മലപ്പുറം ചാപ്റ്റർ കമ്മിറ്റി ഭാരവാഹികൾ, സി.എച്ച് സെൻററിന്റെ അഭ്യുദയകാംക്ഷികൾ എന്നിവരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ചടങ്ങിൽ സെൻററിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും അതിലേക്കുള്ള വിഭവ സമാഹരണം ആരംഭിക്കുകയും ചെയ്തു. മലപ്പുറം സി.എച്ച് സെൻറർ റിയാദ് ചാപ്റ്റർ കമ്മറ്റി കൺവീനർ യൂനുസ് നാണത്ത് സ്വാഗതം പറഞ്ഞു. കെ.എം.സി.സി റിയാദ് മലപ്പുറം മണ്ഡലം പ്രസിഡൻറ് ബഷീർ ഇരുമ്പുഴി, അബ്ദുൽ അസീസ്, മുഹമ്മദ് കല്ലൻ, അബൂബക്കർ വെള്ളൂർ, പി.സി. അബ്ദുൽ മജീദ്, മുജീബ് പൂക്കോട്ടൂർ, ഷുക്കൂർ വടക്കേമണ്ണ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മലപ്പുറം സി.എച്ച് സെൻററിന് വേണ്ടിയുള്ള ആദ്യ സംഭാവന കെ.എം.സി.സി നേതാവ് ഉസ്മാനലി പാലത്തിങ്ങലിൽനിന്ന് ചെയർമാൻ ഷാഫി ദാരിമി ഏറ്റുവാങ്ങുന്നു
റിയാദ് ഐ.സി.എഫ്
റിയാദ്: റമദാൻ മതപരമായ അനുഷ്ഠാനം മാത്രമല്ല, സാമൂഹിക സൗഹൃദവും സഹജീവികളോട് കാരുണ്യവും സ്നേഹവും സഹകരണവും വളർത്താൻ ലഭിക്കുന്ന അവസരം കൂടിയാണെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ നടത്തിയ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. വ്രതം വ്യക്തിത്വ സംസ്കരണവും ആത്മസംസ്കരണവും നൽകി മനുഷ്യന് സമൂഹത്തിൽ മാന്യത നൽകുന്നുവെന്നും വാക്കുകളിലും പ്രവൃത്തികളിലും കൂടുതൽ സൂക്ഷ്മത പുലർത്തുകയും ജീവിതത്തിൽ ലാളിത്യം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാനെന്ന് ഐ.സി.എഫ് ഈസ്റ്റേൺ പ്രവിശ്യ ദഅവ പ്രസിഡൻറ് ഹാരിസ് ജൗഹരി സന്ദേശ പ്രഭാഷണത്തിൽ പറഞ്ഞു. റിയാദ് വനാസ ഇസ്തിറാഹയിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐ.സി.എഫ് റിയാദ് ദാഈ ഷാഹിദ് അഹ്സനി ഉദ്ബോധനം നടത്തി. ദഅവ പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി പ്രാർഥന സദസ്സിന് നേതൃത്വം നൽകി. ജീവകാരുണ്യ പൊതുപ്രവർത്തകരായ നസീർ മുള്ളൂർക്കര, ശിഹാബ് കൊട്ടുകാട്, മുജീബ് കോതമംഗലം, നിഹ്മത്തുല്ല എന്നിവർ പങ്കെടുത്തു. വെൽഫെയർ ആൻഡ് സർവിസ് പ്രസിഡൻറ് ഇബ്രാഹിം കരീം സ്വാഗതവും അഡ്മിൻ സെക്രട്ടറി അബ്ദുല്ലത്തീഫ് മാനിപുരം നന്ദിയും പറഞ്ഞു.
തനിമ സനാഇയ്യ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ
നവോദയ യാംബു ഏരിയ
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബുവിലെ വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക, സന്നദ്ധ സംഘടന നേതാക്കളും പ്രവർത്തകരും അടക്കം 1200ലധികം പേരാണ് സൗഹൃദ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. യാംബു ബിൻ ദിഹാഇസ് അപ്പാർട്ട്മെൻറ് അങ്കണത്തിൽ നടന്ന സംഗമത്തിന് നവോദയ യാംബു നേതാക്കളായ അജോ ജോർജ്, സിബിൾ പാവറട്ടി, വിനയൻ പാലത്തിങ്ങൽ, ബിഹാസ് കരുവാരകുണ്ട്, വിപിൻ തോമസ്, എ.പി. സാക്കിർ, ശ്രീകാന്ത് നീലകണ്ഠൻ, ഷൗക്കത്ത് മണ്ണാർക്കാട്, ബിജു വെള്ളിയാമറ്റം, എബ്രഹാം തോമസ്, ജോമോൻ ജോസഫ്, സുനിൽ പാലക്കാട്, രാജീവ് തിരുവല്ല, ഷാഹുൽ ഹമീദ്, അൻസിൽ, റിജേഷ് ബാലൻ, നിസാമുദ്ദീൻ, ശബീർ, അൻസിൽ, സമീർ മൂച്ചിക്കൽ, ഗോപി മന്ത്രവാദി തുടങ്ങിയവർ നേതൃത്വം നൽകി. നവോദയ ഏരിയ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് സ്വാഗതം പറഞ്ഞു.
തനിമ സനാഇയ്യ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ
തനിമ സനാഇയ്യ ഏരിയ
റിയാദ്: തനിമ കലാസാംസ്കാരിക വേദി റിയാദ് സനാഇയ്യ ഏരിയ കമ്മിറ്റി അസീസിയ ഗ്രേറ്റ് ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. തനിമ പ്രൊവിൻസ് പ്രസിഡൻറ് സിദ്ദിഖ് ജമാൽ റമദാൻ സന്ദേശം നൽകി. വനിതകളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലെ ഒട്ടേറെ പേർ നോമ്പ് തുറയിൽ സംബന്ധിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ സലീം വടകര, ശബീർ അഹമ്മദ്, മൊയ്തു ഇരിട്ടി, റയീസ്, നബീൽ, സഹദ് ഫൽവ, അബ്ദുൽ അസീസ് ചേന്ദമംഗല്ലൂർ എന്നിവരോടൊപ്പം ഇമ്പിച്ചി മുഹമ്മദ്, ഖലീൽ പൊന്നാനി, റംഷാദ്, സുഹൈൽ, ആദിൽ, ശിബിലി, യൂനുസ്, അൽത്താഫ് ബന്ന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഏരിയ പ്രസിഡൻറ് റിഷാദ് എളമരം സ്വാഗതവും സെക്രട്ടറി ഷരീഫ് നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ജുബൈൽ അൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജുബൈൽ ഒ.ഐ.സി.സി
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ അൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മേഖലയിലെ പ്രമുഖരും ഒ.ഐ.സി.സി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്തു. കബീർ സലഫി റമദാൻ സന്ദേശം കൈമാറി. സമ്മേളനം ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഇ.കെ. സലിം ഉദ്ഘാടനം ചെയ്തു. ജുബൈൽ ഘടകം പ്രസിഡൻറ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. ബിജു കല്ലുമല മുഖ്യാതിഥിയായിരുന്നു. ശിഹാബ് കായംകുളം, അൻഷാദ് ആലം, എൻ.പി. റിയാസ്, പി.കെ. ആഷിഖ്, വിൽസൺ തടത്തിൽ, നസീർ തുണ്ടിൽ എന്നിവർ സംസാരിച്ചു. കുടുംബവേദി പ്രസിഡൻറ് നൂഹ് പാപ്പിനിശ്ശേരി, ഉസ്മാൻ കുന്നംകുളം, നജീബ് വക്കം, അജ്മൽ താഹ, മുർതദ, തോമസ് മാത്യു മാമൂടാൻ, ഷമീം, വൈശാഖ്, ലിബി ജെയിംസ്, ഡോ. പ്രിയ അരുൺ, ഫാറൂഖ്, വഹീദ ഫാറൂഖ്, റിനു മാത്യു, ഗസാലി, റഷീദ്, ഹസീബ്, ഫൈസൽ, അൻസാരി എന്നിവർ നേതൃത്വം നൽകി. വിത്സൺ പാനായിക്കുളം സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

