Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രദ്ധേയമായി ‘അറാട്കോ’യുടെ ഇഫ്താർ സംഗമം
text_fieldsbookmark_border
‘അറാട്കോ’ കമ്പനി യാംബുവിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
യാംബു: പ്രമുഖ ട്രേഡിങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയായ ‘അറാട്കോ’ യാംബുവിൽ സംഘടിപ്പിച്ച ‘ഗ്രാൻഡ് ഇഫ്താർ പാർട്ടി’ സൗഹൃദത്തിന്റെ സംഗമമായി മാറി. മലയാളികളുപ്പെടെ വിവിധ രാഷ്ട്രങ്ങളിലെ ആയിരത്തോളം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം ഒരുമയുടെ വിളംബരം വിളിച്ചോതുന്നതായിരുന്നു. യാംബുവിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. അറാട്കോ അറേബ്യ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദ്, സൗഫർ വണ്ടൂർ, അബ്ദുസ്സമദ് പാലക്കാട്, നാസർ നടുവിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

