അക്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഇഫ്താർ സംഗമം
text_fieldsഅൽ ഖോബാർ അക്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തിയ ഇഫ്താർ സംഗമം
അൽ ഖോബാർ: അക്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ കമ്മിറ്റി ആഭിമുഖ്യത്തിൽ റഫ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു. അഫ്സൽ കയ്യങ്കോട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ആരാധനകളിലും സൽ പ്രവർത്തനങ്ങളിലും സജീവമായി നിലകൊള്ളാൻ വിശ്വാസികൾ തയാറാവണമെന്നും ജീവിതത്തിൽ നമുക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരാവുകയും പക, വെറുപ്പ്, വിദ്വേഷം, പിണക്കം, അസൂയ എന്നിത്യാദി തിന്മകളിൽനിന്ന് പൂർണമായും വിട്ടുനിന്ന് ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവത്തിലേക്ക് പശ്ചാത്തപിച്ച് മടങ്ങാൻ വിശ്വാസികൾ ജാഗരൂകരാകണമെന്നും റമദാൻ സന്ദേശത്തിൽ പറഞ്ഞു. സകാത് നൽകിയും ദാനധർമങ്ങൾ നിർവഹിച്ചും സമൂഹത്തിൽ പ്രയാസമനുഭവിക്കുന്ന പാവപ്പെട്ട രോഗികളെയും അഗതി അനാഥകളെയും വിധവകളെയും ചേർത്തുപിടിക്കാൻ റമദാനിലൂടെ നമുക്ക് സാധിക്കേണ്ടതുണ്ട്. അക്റബിയ്യ ഇസ്ലാഹി സെൻറർ പ്രസിഡൻറ് മൊയ്തീൻ കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്ല, മുഹമ്മദ് റാഫി, ഉസ്മാൻ മഠത്തിൽ, ഫാറൂഖ് ഇരിക്കൂർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി. എ.കെ. നവാസ് സ്വാഗതവും മഹബൂബ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

