തനിമ-മലർവാടി ഇഫ്താർ സംഗമം
text_fieldsതനിമ ജുബൈൽ ഒരുക്കിയ ഇഫ്താർ വിരുന്ന്
ജുബൈൽ: തനിമ സാംസ്കാരികവേദി, മലർവാടി ജുബൈൽ ഘടകങ്ങൾ ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈൽ കോർണീഷിൽ ഒരുക്കിയ സംഗമത്തിൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ മുന്നൂറിലേറെ പേർ പങ്കെടുത്തു. പുണ്യ മാസത്തിന്റെ ദിനങ്ങളിൽ പ്രാർഥനകളും സൽകർമങ്ങളും ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമാണ് റമദാൻ വിശ്വാസികൾക്ക് നൽകുന്നത്.
ഏത് സാഹചര്യത്തിലും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ടത് മനുഷ്യസമൂഹത്തിന്റെ ബാധ്യതയാണെന്നും തനിമ പ്രസിഡൻറ് സലാഹുദ്ദീൻ ചേന്ദമംഗലൂർ റമദാൻ സന്ദേശത്തിൽ പറഞ്ഞു. ഡോ. ജൗഷീദ് മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. മുഹമ്മദലി തളിക്കുളം, നജീബ്, അബ്ദുല്ല സഈദ്, റിജുവാൻ, അബ്ദുറഹ്മാൻ മനക്കൽ, സുബൈർ, ശൈഫാൻ, ഷബീർ, ഷാൻ, സമീന, ഫിദ നസീഫ (മലർവാടി കോഓഡിനേറ്റർ), ശിബിന, നൂർജഹാൻ, രഹ്ന, ഷറഫ്, ഫാസില, ഷനൂബ, മിൻസിയ, സഹീറ, ഷാദിയ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

