‘മാസ് റിയാദ്’ ഇഫ്താർ സംഗമം
text_fieldsമാസ് റിയാദ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് സുലൈ ഖാൻ ഇസ്തിറാഹയിൽ നടന്ന പരിപാടി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകി. മാസ് റിയാദ് പ്രസിഡൻറ് അഷ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, ജി.കെ.പി.എ റിയാദ് പ്രസിഡൻറ് മജീദ് പൂളക്കാടി, എംബസി സ്കൂൾ അധ്യാപിക മൈമൂന അബ്ബാസ്, സഹീർ മുഹ്യിദ്ദീൻ, ഹർഷദ് ഫറോക്ക്, ഗഫൂർ കൊയിലാണ്ടി, അബ്ദുൽ ബഷീർ ഫത്ഹുദ്ദീൻ, ഫൈസൽ പൂനൂർ, സാജിദ് ചേന്ദമംഗലൂർ, എം.കെ. ഫൈസൽ, കെ.ഡി.എം.എഫ് ഭാരവാഹികളായ ഷഹീർ അലി മാവൂർ, ഷമീജ് പതിമംഗലം, സദവ ഭാരവാഹികൾ ശംസു കക്കാട്, റാഷിദ് മാനിപുരം, മാസ് ഭാരവാഹികൾ ഉമർ മുക്കം, ശിഹാബ് കൊടിയത്തൂർ, കെ.സി. ഷാജു, എ.കെ. ഫൈസൽ, ജബ്ബാർ കക്കാട്, എം.ടി. ഹർഷാദ്, സുബൈർ കാരശ്ശേരി, എൻ.കെ. ഷമീം, യതി മുഹമ്മദ്, ശരീഫ് കക്കാട് എന്നിവർ സംസാരിച്ചു. ശിഹാബ് കൊട്ടുകാട്, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹ്മാൻ മുനമ്പത്ത്, വിജയൻ നെയ്യാറ്റിൻകര, കബീർ നല്ലളം, വി.ജെ. നസറുദ്ദീൻ, ഷംനാദ് കരുനാഗപ്പള്ളി, നാദിർഷാ റഹ്മാൻ, മുജീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
മാസ് റിയാദ് ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും പ്രോഗ്രാം കൺവീനർ മുസ്തഫ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു. സലാം പേക്കടൻ, ഷമീൽ കക്കാട്, മനാഫ് കാരശ്ശേരി, ഷംസു കാരാട്ട്, സി.കെ. സാദിഖ്, അലി പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, ഇസ്ഹാഖ് മാളിയേക്കൽ, അഫീഫ് കക്കാട്, അബ്ദുനാസർ പുത്തൻപീടിയേക്കൽ, സി.ടി. സഫറുല്ല, ഹാസിഫ് കാരശ്ശേരി, സത്താർ കാവിൽ, അസ്ലം പെരീലക്കാട്, മുനീർ കാരശ്ശേരി, റഷീദ് കറുത്തപറമ്പ്, ഫൈസൽ കക്കാട്, ആരിഫ് കക്കാട്, മുജീബ് പേക്കാടൻ, അസൈൻ എടത്തിൽ, സിദ്ധീഖ് പന്നിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

