പയ്യന്നൂർ സൗഹൃദവേദി നോമ്പുതുറ സംഘടിപ്പിച്ചു
text_fieldsറിയാദിലെ പയ്യന്നൂർ സൗഹൃദവേദി നോമ്പുതുറയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ സനൂപ് സംസാരിക്കുന്നു
റിയാദ്: പയ്യന്നൂർ സൗഹൃദ വേദി, റിയാദ് (പി.എസ്.വി) ഇഫ്താർ സംഗമം ഒരുക്കി. മലസ് ചെറീസ് റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സനൂപ് കുമാർ അധ്യക്ഷത വഹിച്ചു. ആർ.ഐ.ഐ.സി എക്സിക്യൂട്ടിവ് അംഗം ഹർഹാൻ അലി കാരക്കുന്ന് റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ മുഹമ്മദ് ഷബീർ, ബി.എസ്. മീണ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മുഖ്യഉപദേശക സമിതിയംഗം അബ്ദുൽ മജീദ്, സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, ജയൻ കൊടുങ്ങല്ലൂർ, അബ്ദുല്ല വല്ലാഞ്ചിറ, യു.പി. മുസ്തഫ, മൈമൂന അബ്ബാസ്, ഫിറോസ് പൊതുങ്കോട്, റാഫി പാങ്ങോട്, ഷിബു ഉസ്മാൻ, ഷാജു ജോർജ് എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ വിജയികളായ ജസീറ മജീദ് (ബി.ഫാർമസി), നിവേദിത ദിനേശ് (എം.എസ്.സി ബയോടെക്നോളജി), സജനൻ സനൂപ് (പ്ലസ് ടു), ദിൽജിത് രാഗേഷ് (എസ്.എസ്.എൽ.സി), അഞ്ജലി ഹരീന്ദ്രൻ (എസ്.എസ്.എൽ.സി) എന്നീ വിദ്യാർഥികൾക്ക് മുഹമ്മദ് ഷബീർ, ബി.എസ്. മീണ, വിജയൻ നെയ്യാറ്റിൻകര എന്നിവർ പ്രശംസാഫലകം കൈമാറി. റമദാൻ സന്ദേശത്തെപ്പറ്റി ആസ്പദമാക്കി നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായ ശിഹാബ്, റാഷിദ്, ജംഷിദ്, അബ്ദുൽ സലീം എന്നിവർക്ക് ഖാസിം, പുഷ്പരാജ്, അബ്ദുറഹ്മാൻ, വി.വി. തമ്പാൻ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ജലീൽ ആലപ്പുഴ, അലക്സ് കൊട്ടാരക്കര, സഫീർ വണ്ടൂർ, ഷാരോൺ ഷെരീഫ്, ജോൺസൻ, സുരേഷ് ശങ്കർ, ബഷീർ, കെ.ജെ. റഷീദ്, സലീം, നിഹാസ് പാനൂർ, നിഹ്മത്തുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്, ജഗദീപ്, ഹരിനാരായണൻ, ദീപു, സുബൈർ, ഇസ്മാഈൽ, ഇക്ബാൽ, ജിജു, കൃഷ്ണൻ, മുഹമ്മദ് ഇഷാക്, മുഹമ്മദ് കുഞ്ഞി, എൻ.ടി. അഷ്റഫ്, വരുൺ, സമീർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

