സിജി ആൻഡ് ബിസിനസ് ഇനീഷ്യേറ്റിവ് ഗ്രൂപ് സംയുക്ത ഇഫ്താര്‍ സംഗമം
text_fieldsസിജിയും ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ്പും സംയുക്തമായി ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താര്‍
സംഗമത്തിൽ കെ.ടി. അബൂബക്കർ സംസാരിക്കുന്നു
ജിദ്ദ: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഓഫ് ഇന്ത്യയും (സിജി) ബിസിനസ് ഇനീഷ്യേറ്റിവ് ഗ്രൂപ്പും സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജിദ്ദ ഹിറ സ്ട്രീറ്റിലുള്ള റോയല്‍ ഗാര്ഡന് റസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തു. എന്‍ജിനീയര്‍ മുഹമ്മദ് ബൈജു റമദാന് സന്ദേശം നല്കി.
ദൈവമാർഗത്തില്‍ പണം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അല്ലാഹു നല്കിയ സമ്പത്ത് സ്വന്തം ആവശ്യത്തിന് മാത്രം ചെലവഴിക്കാതെ പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും നോമ്പ് പ്രചോദനമാവേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യന്‍ മുസ്ലിംകളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് സിജി ഇന്റര്‍നാഷനല്‍ ട്രഷറര്‍ കെ.ടി. അബൂബക്കര്‍ സംസാരിച്ചു. സ്വാതന്ത്ര്യസമര കാലത്ത് മലബാറിൽ ദുരിതമനുഭവിച്ചവരെ സാന്ത്വനപ്പെടുത്താന്‍ ഉത്തരേന്ത്യയില്‍നിന്നെത്തിയ പ്രമാണിമാരെ അദ്ദേഹം അനുസ്മരിച്ചു.
കോഴിക്കോട് ജെ.ഡി.ടി സ്ഥാപനങ്ങളുടെ ചെയര്മാന് ഡോ. പി.സി. അന്‍വര്‍ സംഗമത്തിൽ പങ്കെടുത്തു. ജെ.ഡി.ടി സ്ഥാപനങ്ങൾ സമൂഹത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഹ്രസ്വമായി വിവരിച്ചു. സിജി ജിദ്ദ ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെയര്മാന് എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവരുടെ സഹകരണത്തോടെ സിജി പല പ്രവര്‍ത്തനങ്ങളും നടത്തിവരുന്നതായി മുഹമ്മദലി ഓവുങ്ങൽ അറിയിച്ചു. സമീര്‍, റിയാസ്, സലാം, ഫിറോസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

