റിയാദ് ടാക്കീസ് ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്ന്
text_fieldsറിയാദ് ടാക്കീസ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
റിയാദ്: കലാസാംസ്കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്നിൽ നിരവധി പേർ പങ്കെടുത്തു. റിയാദ് എക്സിറ്റ് 18 സുലൈ അഖിയാൻ ഇസ്തിറാഹയിൽ നടന്ന വിരുന്നിൽ അംഗങ്ങളും കുടുംബങ്ങളും തയാറാക്കിയ വിഭവങ്ങളാണ് വിളമ്പിയത്.
പ്രസിഡൻറ് നൗഷാദ് ആലുവ, വൈസ് പ്രസിഡൻറ് നബീൽ ഷാ മഞ്ചേരി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ സിജോ മാവേലിക്കര, കോഓഡിനേറ്റർ ഷൈജു പച്ച, ഉപദേശക സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, ഇഫ്താർ കൺവീനർ കബീർ പട്ടാമ്പി, ജോയൻറ് സെക്രട്ടറിമാരായ സജീർ സമദ്, ഷമീർ കല്ലിങ്ങൽ, ആർട്സ് കൺവീനർ ജബ്ബാർ പൂവാർ, ലുബൈബ്, റിജോഷ് കടലുണ്ടി, സോണി ജോസഫ്, ജംഷീർ, അശോക്, സാജിദ് നൂറനാട്, സുലൈമാൻ വിഴിഞ്ഞം, അൻവർ സാദത്, ജംഷാദ്, സുൽഫി കൊച്ചു, പ്രദീപ്, നസീർ അബ്ദുൽ കരീം, സനു മാവേലിക്കര, ഗഫൂർ, ഷാഫി നിലമ്പൂർ, കൃഷ്ണ അരവിന്ദ് എന്നിവർ നേതൃത്വം നൽകി.

