സൗഹാർദ സന്ദേശവുമായി ഇഫ്താര് സംഗമങ്ങൾ
text_fieldsമൈത്രി ജിദ്ദ സംഘടിപ്പിച്ച ഇഫ്താര് സംഗമം
എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഡോ. ഷഫീഖ് ഹുസൈൻ ഹുദവി സംസാരിക്കുന്നു
എല്ലാ ദിവസവും ഇഫ്താറുമായി യാംബു എസ്.ഐ.സി
യാംബു: സൗഹാർദവും സാഹോദര്യവും പങ്കിട്ട് വിശ്വാസികൾക്ക് എല്ലാ ദിവസവും നോമ്പുതുറ സൗകര്യമൊരുക്കി സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റി. യാംബു സെൻട്രൽ കമ്മിറ്റി ആസ്ഥാനത്തെ ഹാളിലാണ് ഇഫ്താർ ഒരുക്കുന്നത്. ദിവസവും 200 ഓളം പേർ നോമ്പുതുറയിൽ പങ്കെടുക്കുന്നുണ്ട്. സുമനസ്സുകളായ ആളുകൾ ഓരോ ദിവസത്തെയും ഇഫ്താർ വിരുന്നിനുള്ള വിഹിതം നൽകുന്നത് കൊണ്ടാണ് വളരെ സജീവമായി നോമ്പുതുറ ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഡോ. ഷഫീഖ് ഹുസൈൻ ഹുദവി, മുഹമ്മദ് ദാരിമി, സൽമാൻ അൻവരി, സുബൈർ മന്നാനി തുടങ്ങിയവരുടെ റമദാൻ ഉദ്ബോധനങ്ങളുമുണ്ട്.
എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫു പാലീരി, ട്രഷറർ അഷ്റഫ് കൊണ്ടോട്ടി, അബ്ദുൽ അസീസ് കടുപ്പയിൽ, റഫീഖ് കടുങ്ങല്ലൂർ, ഷഫീഖ് വണ്ടൂർ, ഹസ്സൻ കുറ്റിപ്പുറം, മുഹമ്മദ് മമ്മൂഞ്ഞ്, അബ്ദുറസാഖ് കാസർകോട്, അലി, അബ്ദുറസാഖ് നമ്പ്രം, ഹനീഫ തോട്ടത്തിൽ, അനസ്, ഹസൈൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘമാണ് ദിവസവും നടക്കുന്ന ഇഫ്താർ വിരുന്നിനുള്ള ഒരുക്കം നടത്തുന്നത്.
പ്രവാസം അവസാനിപ്പിക്കുന്ന റിജാസ് കുറ്റ്യാടിക്ക്
ഓച്ചിറ കലാകേന്ദ്രത്തിന്റെ ഉപഹാരം സമ്മാനിക്കുന്നു
തബൂക്ക് ഓച്ചിറ കലാകേന്ദ്രം യാത്രയയപ്പും ഇഫ്താറും
തബൂക്ക്: സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് ജോലി മാറിപ്പോകുന്ന ഓച്ചിറ കലാകേന്ദ്രം അംഗം റിജാസ് കുറ്റ്യാടിക്ക് യാത്രയയപ്പും ഇതോടനുബന്ധിച്ച് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഷാരളാം അൽ അറാബ് റെസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ തബൂക്കിലെ സാമൂഹിക-സാംസ്കാരിക-കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കെ.എം.സി.സി, ഒ.ഐ.സി.സി, മാസ്സ്, സി.സി.ഡബ്ല്യു, ജാലിയാത്ത്, ഐ.സി.എഫ്, ബ്ലാക്ക് ആൻഡ് വൈറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, അത്യാബ് തസാജ്, അൽ അംരി, ലെജന്റ്സ്, ലയൺസ്, എഫ്.സി തബൂക്ക് എന്നീ സംഘടനകളുടെയും വിവിധ കായിക ക്ലബ്ബുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഇഫ്താർ സംഗമം ഒരുക്കിയത്. തബൂക്കിലെ വിവിധ മേഖലകളിലെ പ്രവാസി പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. ഷാജഹാൻ കുളത്തൂപ്പുഴ, ഇസ്മാഈൽ പുള്ളാട്ട്, യൂസുഫ് വളാഞ്ചേരി, ജാബിർ ചെറൂപ്പ, സൻഹീർ വയനാട്, സിദ്ധീഖ് കൊല്ലം, ഹാശിം ക്ലാപ്പന എന്നിവർ നേതൃത്വം നൽകി. റിജാസ് കുറ്റ്യാടിക്കുള്ള ഓച്ചിറ കലാകേന്ദ്രത്തിന്റെ സ്നേഹോപഹാരവും ചടങ്ങിൽ കൈമാറി.
തമിഴ് സംഘം ഇഫ്താർ സംഗമം
റിയാദ്: റിയാദ് തമിഴ് സംഘം (ആർ.ടി.എസ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആയിരത്തിലധികം തമിഴ് വംശജർ പങ്കെടുത്തു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, ഫസ്റ്റ് സെക്രട്ടറി വിപുൽ ബാവ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വിവിധ സമൂഹങ്ങളിൽപ്പെട്ടവർ ഒരേ മനസ്സോടെ ഒത്തുചേർന്ന ഈ സംഗമം തമിഴ് സംസ്കാരത്തിന്റെ കരുത്തായ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അബു മാത്തൻ ജോർജ് അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഇംതിയാസ് പരിപാടിക്ക് നേതൃത്വം നൽകി. ഇഫ്താർ സംഗമം നടത്താൻ സഹകരിച്ച സംഘടനകൾക്കും പിന്തുണ നൽകിയവർക്കും സന്നദ്ധപ്രവർത്തകർക്കും ഇവൻറ് ചെയർമാൻ ഡോ. സാഗുൽ ഹമീദ് നന്ദി അറിയിച്ചു. ഇഫ്താർ വിഭവങ്ങൾ ഒരുക്കിയ തമ്പീസ്, ദ ചോള, അഞ്ജപ്പാർ, ഗ്രാൻഡ് ലക്കി, ദോശ കോർണർ എന്നീ റസ്റ്റോറൻറുകളെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.
റിയാദ് ഒ.ഐ.സി.സി ‘മഹാ ഇഫ്താർ സംഗമം’ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ
കൗൺസിലർ വൈ. സാബിർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ് ഒ.ഐ.സി.സി മഹാ ഇഫ്താർ സംഗമം
റിയാദ്: റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച ‘മഹാ ഇഫ്താർ സംഗമം’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എക്സിറ്റ് 26-ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്ക് മാളിൽ നടന്ന ചടങ്ങിൽ റിയാദിലെ വിവിധ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാധാരണക്കാരായ പ്രവാസികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സാംസ്കാരിക സംഗമത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ കൗൺസിലർ വൈ. സാബിർ നിർവഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫൈസൽ ബാഹസ്സൻ ആമുഖ പ്രസംഗം നടത്തി. അബ്ദുൽ ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകി.
സുരേഷ് കണ്ണപുരം (കേളി), സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ ഫോറം), കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഷംലിക്ക് കുരിക്കൾ, ഹാഷിം അബ്ബാസ്, നിബു വർഗീസ് എന്നിവരും ഭാരവാഹികളായ ഷാജി സോന, അബ്ദുല്ല വല്ലാഞ്ചിറ തുടങ്ങിയവരും ആശംസകൾ നേർന്നു. ഒ.ഐ.സി.സി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ, നൗഫൽ പാലക്കാടൻ, മജീദ് ചിങ്ങോലി, യഹിയ കൊടുങ്ങല്ലൂർ, നിഷാദ് ആലംകോട്, ഷംനാദ് കരുനാഗപ്പള്ളി, ജോൺസൺ മാർക്കോസ്, സൈഫുന്നീസ സിദ്ധീഖ് തുടങ്ങിയവർ സന്നിഹിതരായി. വിവിധ കൺവീനർമാരായ രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.
അമീർ പട്ടണത്ത്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, റഫീഖ് വെമ്പായം, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, സൈഫ് കായംകുളം, നാദിർഷാ റഹിമാൻ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ്, ഹാഷിം പാപ്പിനശ്ശേരി, നാസർ മാവൂർ, വി.എം. മുസ്തഫ, സിദ്ധീഖ് കല്ലുപറമ്പൻ, വിൻസൻറ്, അലി ആലുവ, ഷാജി മടത്തിൽ, ബഷീർ സാപ്റ്റിക്കോ, നാസർ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഷിജോ വയനാട്, കമറുദ്ധീൻ താമരക്കുളം, നസീർ ഹനീഫ, ഒമർ ഷരീഫ്, ബാബു കുട്ടി, സന്തോഷ് ബാബു, മൃദുല വിനീഷ്, സ്മിത മുഹിയിദ്ധീൻ എന്നിവർ നേതൃത്വം നൽകി.
റിയാദ് ടാക്കീസ് ഇഫ്താർ
റിയാദ്: കലാ-കായിക-സാംസ്കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ അൽ അഖിയാൽ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും പ്രവർത്തകരും കുടുംബസമേതം പങ്കെടുത്തു. കൺവീനർ അൻവർ സാദാത്തിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക ചടങ്ങിൽ പ്രസിഡൻറ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം ആശംസിച്ചു. സജിൻ നിഷാൻ പ്രാർഥന സദസ്സിന് നേതൃത്വം നൽകുകയും രക്ഷാധികാരി അലി ആലുവ റംസാൻ സന്ദേശം നൽകുകയും ചെയ്തു. സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സനു മാവേലിക്കര സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു.
ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ (ഉപദേശകസമിതി അംഗങ്ങൾ), ഹരി കായംകുളം (വൈസ് പ്രസിഡൻറ്), എൽദോ വയനാട് (ജോ. സെക്രട്ടറി), ഷൈജു പച്ച (കോ ഓഡിനേറ്റർ), എടവണ്ണ സുനിൽ ബാബു, സജീർ സമദ്, ഷാഫി നിലമ്പൂർ, അൻസാർ കൊടുവള്ളി (ജോ. കൺവീനർമാർ), ശിഹാബ് കൊട്ടുക്കട്, അനീഷ് എബ്രഹാം, ബഷീർ കരോളം, സന്തോഷ് ഹൈനിക്, ഷാജു വാലപ്പൻ, അജീർ, സലിം കളക്കര, രജീഷ് പിണറായി, രവീന്ദ്രൻ പയ്യന്നൂർ, ശ്രീജിത്ത്, ടി.വി.എസ്. സലാം, ഖാലിദ് വെള്ളിയോട്, റാഫി കൊയിലാണ്ടി, സൈഫ് കൂട്ടിക്കൽ, ഫഹദ്, നൗഷാദ്, ഷിയാസ്, ഫൈസൽ തമ്പലക്കോടൻ, ബിന്യാബിൻ ബിൽരു, ജയൻ കൊടുങ്ങല്ലൂർ, ദിലീപ് കുമാർ, ജംഷി, ഹാരിസ്, ഷമീർ വല്ലപ്പുഴ, ഫിറോസ് പോത്തൻകോട്, സലിം വല്ലപ്പുഴ, അനിൽ ചിറക്കൽ, നിസാർ പള്ളിക്കശ്ശേരിൽ, അസ്ലം പാലത്ത്, ഷാഫി കല്ലിങ്ങൽ, ബാബു പട്ടാമ്പി, ലിജോ, അലക്സ് പ്രഡിൻ, മജീദ്, വർഗീസ് തങ്കച്ചൻ, ജസീർ ചെറുവട്ടൂർ, ബിനീഷ്, പുഷ്പരാജ്, നിബിൻ ഇന്ദ്രനീലം, സിദ്ദിഖ് കല്ലുപറമ്പൻ, വി.കെ. അബ്ബാസ്, മൈമൂന ടീച്ചർ, റിയാസ് വണ്ടൂർ, ശരീഖ് തൈക്കണ്ടി എന്നിവർ സംസാരിച്ചു. ട്രഷറർ സോണി ജോസഫ് നന്ദി പറഞ്ഞു.
ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ അലുംനി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചവർ
ശാന്തപുരം അൽജാമിഅ അലുംനി ഇഫ്താർ
ജിദ്ദ: ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ അലുംനി ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ ബാഗ്ദാദിയയിലെ ലുലു ഹൈപ്പർ മാർക്കറ്റ് പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ നിരവധി പൂർവ വിദ്യാർഥികളും അവരുടെ കുടുബങ്ങളും പങ്കെടുത്തു. തനിമ സംസ്കാരിക വേദി അസീസിയ സോൺ പ്രസിഡന്റും അലുംനി അംഗവുമായ കെ.കെ. നിസാർ റമദാൻ സന്ദേശം നൽകി. നോമ്പുകാരന് രണ്ട് സന്തോഷ സന്ദർഭങ്ങളാണുള്ളതെന്നും അതിലൊന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുമാണെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിനെ കണ്ടുമുട്ടണമെങ്കിൽ വിശ്വാസികളുടെ കർമങ്ങൾ അതിനനുസരിച്ചു പരിവർത്തിപ്പിക്കേണ്ടതുണ്ട്. അതിനുള്ള മാർഗമാണ് റമദാനിലെ നോമ്പും അനുബന്ധമായുള്ള മറ്റു കർമങ്ങളും. അതിനാൽ റമദാൻ മാസത്തെ ഏറ്റവും ഫലവത്തായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അലുംനി ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് സക്കീർ ഹുസൈൻ വലമ്പൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. അബ്ദുൽ മജീദ് വേങ്ങര നന്ദി പറഞ്ഞു. ഇബ്രാഹിം ശംനാട്, ആബിദ് ഹുസൈൻ, സാദിഖലി തുവ്വൂർ, തമീം അബ്ദുല്ല, എ.പി. ശിഹാബ് വേങ്ങര, പി.കെ. ശമീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോസ ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഫോസ ദമ്മാം ഇഫ്താർ സംഗമം
ദമ്മാം: ഫാറൂഖ് കോളജ് അലുംനി കൂട്ടായ്മയായ ഫോസ ദമ്മാം ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലുലു ഡ്രീം ചായിൽ നടന്ന ചടങ്ങിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു. ഫാറൂഖ് കോളജിന് സമീപം ഫോസയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻറർ സ്തുത്യർഹമായ സേവനങ്ങളാണ് നൽകിവരുന്നതെന്ന് ചടങ്ങിൽ സംസാരിച്ച പ്രസിഡൻറ് അബ്ദുൽ ഹമീദ് അറിയിച്ചു. ജനറൽ സെക്രട്ടറി യു.വി. ആസിഫ് സ്വാഗതവും ട്രഷറർ പി.വി. ഹാരിഷ് നന്ദിയും പറഞ്ഞു.
മൈത്രി ജിദ്ദ ഇഫ്താര് സംഗമം
ജിദ്ദ: മൈത്രി ജിദ്ദ സംഘടിപ്പിച്ച ഇഫ്താര് സംഗമത്തിൽ ജിദ്ദയിലെ ജീവകാരുണ്യ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വിശ്വാസവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹ ഐക്യം വളർത്തുകയാണ് ഇത്തരം സംഗമങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. പ്രസിഡൻറ് ഷരീഫ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ സ്വാഗതവും ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

