ബെയ്ഷിൽ 'ജല'യുടെ ഇഫ്താർ സംഗമം
text_fieldsജീസാനിലെ ബെയ്ഷിൽ ‘ജല’ബെയ്ഷ് യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജീസാൻ: സൗഹൃദ സന്ദേശം പകർന്ന് ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ബെയ്ഷ് യൂനിറ്റ് കമ്മിറ്റി ഇഫ്താർ സംഗമം യൂനിറ്റ് മുൻ പ്രസിഡന്റ് കബീർ ചോനാരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി താഹ കൊല്ലേത്ത് മുഖ്യപ്രഭാഷണം നടത്തി. ബാപ്പുട്ടി നാലകത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സതീഷ് കുമാർ, ജബ്ബാർ പാലക്കാട്, സലീം മൈസൂർ, നൗഷാദ് പുതിയതോപ്പിൽ, വിവിധ സംഘടന നേതാക്കളായ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, സുഹൈൽ സഖാഫി, മജീദ് മുസ്ലിയാർ (ഐ.സി.എഫ്), കോമു ഹാജി (കെ.എം.സി.സി), ഗഫൂർ ചോനാരി (ഒ.ഐ.സി.സി), സമദ് കാക്കു അസാമ, അനിൽ ചെറുമൂട്, കുഞ്ഞുട്ടി വഴിക്കടവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുഞ്ഞാലൻ കാച്ചടി, കമറുദ്ദീൻ വേങ്ങര, ഫിറോസ് പള്ളിക്കൽ, സമദ് കാടപ്പടി, ലിയാസ് മാഹി, മായിൻ കൊല്ലം, അഷ്റഫ് കാസർകോട്, രവി മധുരപ്പള്ളി, ഗോകുൽ വേങ്ങര, അഷ്റഫ്, കോയ ചാലിയം, ഹസൻ വേങ്ങര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

