പ്രവാസി വെൽഫെയർ ജുബൈൽ നേതൃതല ഇഫ്താർ സംഗമം
text_fieldsപ്രവാസി വെൽഫെയർ ജുബൈൽ നേതൃതല ഇഫ്താർ സംഗമത്തിൽനിന്ന്
ജുബൈൽ: പ്രവാസി വെൽഫെയർ ജുബൈൽ നേതൃതല ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ജുബൈലിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, മത നേതാക്കൾ, പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അംഗങ്ങൾ, വനിത കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഷഹീൻ ശിഹാബ് റമദാൻ സന്ദേശം നൽകി. സാഹോദര്യവും സ്നേഹവും മാനവികതയും ആണ് വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കേണ്ടത്. രാജ്യത്തിന് ഭീഷണിയായ വർഗീയതക്കും വിഭജന രാഷ്ട്രീയത്തിനുമെതിരിൽ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.‘മയക്കുമരുന്നിന്റെ മാരക വിപത്തിനെതിരെ പ്രതിരോധം തീർക്കുക’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അംഗം റിജ്വാൻ ചേളന്നൂർ പ്രമേയം അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. നജീബ് നസീർ, അരുൺ കല്ലറ, റാഫി ഹുദവി, എൻ. സനിൽ കുമാർ, ഡോ. ജൗഷീദ്, കബീർ മൗലവി, മുഫീദ് കൂരിയാടൻ, കരീം മൗലവി, നിസാർ ഇബ്രാഹിം, തോമസ് മാത്യു മാമൂടൻ, ബൈജു അഞ്ചൽ, ജോസഫ് മാത്യു മാമൂടൻ, ഫസൽ, അബ്ദുറഹ്മാൻ മനക്കൽ, സലീം ആലപ്പുഴ, നിസാമുദ്ദീൻ, അബ്ദുൽ റഊഫ്, കുഞ്ഞിക്കോയ താനൂർ, സുബൈർ ചാലിശ്ശേരി, അബ്ദുൽ നാസർ മഞ്ചേരി, രഞ്ജിത്ത്, സുബൈർ നടുത്തൊടി മണ്ണിൽ എന്നിവർ സംസാരിച്ചു. അബ്ദുൽകരീം ആലുവ അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി നിയാസ് നാരകത്ത് സ്വാഗതവും ട്രഷറർ ജബീർ ചേലക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

