അൽ ഖസീമിൽ ഇഫ്താർ സംഗമം
text_fieldsബുറൈദയിൽ ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ബുറൈദ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്), ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റി എന്നിവ സംയുക്തമായി ബുറൈദയിൽ ഇഫ്താർ സംഗമം നടത്തി.
കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. സ്നേഹവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇഫ്താർ സംഗമങ്ങൾ ഉപകാരപ്പെടുന്നുണ്ടെന്ന് മർകസ് ഡയറക്ടറായ സി. മുഹമ്മദ് ഫൈസി ഓർമിപ്പിച്ചു.
ജാഫർ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി. ശിഹാബ് സവാമ, ഫൈസൽ നല്ലളം, യാസീൻ ഫാദിലി, ശറഫുദ്ധീൻ വാണിയമ്പലം, നൗഫൽ മണ്ണാർക്കാട്, നിസാം മാമ്പുഴ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബിനികളും കുട്ടികളുമടക്കം സമൂഹത്തിെൻറ വിവിധ തുറകളിൽനിന്നുള്ള നിരവധി പേർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

