Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സ്കൂ​ളി​ൽ...

ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്നേ​ഹ​സാ​ഹോ​ദ​ര്യം വി​ളം​ബ​രം ചെ​യ്ത് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്നേ​ഹ​സാ​ഹോ​ദ​ര്യം വി​ളം​ബ​രം ചെ​യ്ത് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജു​ബൈ​ൽ സം​ഘ​ടി​പ്പി​ച്ച

ഇ​ഫ്താ​ർ സം​ഗ​മം

ജു​ബൈ​ൽ: റ​മ​ദാ​ൻ പ​ക​ർ​ന്നു​ന​ൽ​കു​ന്ന കാ​രു​ണ്യ​ത്തി​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​െൻറ​യും ഉ​ജ്ജ്വ​ല സ​ന്ദേ​ശ​മു​യ​ർ​ത്തി ജു​ബൈ​ൽ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ തു​ട​ങ്ങി മു​ന്നൂ​റോ​ളം പേ​ർ ഒ​ത്തു​ചേ​ർ​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ ലോ​ക​ത്തി​ന് മേ​ൽ ആ​ശ​ങ്ക​യു​ടെ നി​ഴ​ൽ വീ​ഴ്ത്തു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ, പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​െൻറ​യും ക​രു​ത​ലി​െൻറ​യും പ്ര​കാ​ശ​മാ​യി ഈ ​സം​ഗ​മം മാ​റി.

സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ശ്രീ​നി​വാ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഫ​ക്രു​ദീ​ൻ, ര​മേ​ശ് ടാ​ക്, മു​ഹ​മ്മ​ദ് ഖ​ലീ​ഖ്, ഡോ. ​മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ്, മേ​ഖ, അ​ഡ്വ. സ്വ​പ്ന​ജ എ​ന്നി​വ​രും പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ മ​ധു​വും ഇ​ഫ്താ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഏ​തൊ​രു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഐ​ക്യ​ത്തോ​ടെ​യും ഒ​ത്തൊ​രു​മ​യോ​ടെ​യും മു​ന്നോ​ട്ട് നീ​ങ്ങു​ന്ന ഒ​രു വ​ലി​യ കു​ടും​ബ​മാ​ണ് ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ മ​ധു പ​റ​ഞ്ഞു. ഇ​ഫ്താ​ർ സം​ഗ​മം മാ​റി വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolbrotherhoodcelebratesIftar gathering
News Summary - Iftar gathering celebrates brotherhood at Indian school
Next Story