സൗഹൃദവും സാഹോദര്യവും പുതുക്കി ഇന്ത്യൻ എംബസിയിൽ ഇഫ്താർ സംഗമം
text_fieldsറിയാദിലെ ഇന്ത്യൻ എംബസി കുടുംബാംഗങ്ങളുടെ ഇഫ്താർ സംഗമത്തിൽനിന്ന്
റിയാദ്: സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസി കുടുംബാംഗങ്ങൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടേർ മേഖലയിലെ എംബസി ആസ്ഥാനത്ത് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും വേദിയായി മാറി.
റമദാൻ മാസം വിഭാവനം ചെയ്യുന്ന ഏകത, കാരുണ്യം, സേവനസന്നദ്ധത എന്നീ മൂല്യങ്ങളെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച എംബസി ഷാർഷെ ദഫെ അബൂ മാത്തൻ ജോർജ് എടുത്തുപറഞ്ഞു. വിശുദ്ധ മാസത്തിന്റെ പ്രാധാന്യവും മനുഷ്യർക്കിടയിൽ പരസ്പര ബഹുമാനം വളർത്തേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

