നോമ്പുതുറ സംഘടിപ്പിച്ചു
text_fieldsതലശ്ശേരി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താറിൽ സലീം ചാലിയം സംസാരിക്കുന്നു
റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) ബഹുജന നോമ്പ്തുറ സംഘടിപ്പിച്ചു. റിയാദിലെ ‘ശിഫാ റീമാസ്’ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ വനിത വിഭാഗം ഭക്ഷ്യവിഭവങ്ങളൊരുക്കി. അറുനൂറോളം പേര് പങ്കെടുത്തു.
റമദാനെക്കുറിച്ച് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ സലീം ചാലിയം പ്രഭാഷണം നിർവഹിച്ചു. ഹാനി സലീം ഖുർആൻ പാരായണം നടത്തി. പ്രസിഡൻറ് തൻവീർ ഹാഷിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ടി. ഷമീർ സംഘടനയുടെ പ്രവർത്തങ്ങളെ പരിചയപ്പെടുത്തി. ഈ വർഷം നടപ്പാക്കുന്ന പ്രത്യേക പദ്ധതികൾ അൻവർ സാദത്ത് കാതാണ്ടിയും വിദ്യാഭ്യാസ പരിപാടികൾ റഫ്സാദ് വാഴയിലും അവതരിപ്പിച്ചു. ഹാരിസ് പി.സി സ്വാഗതവും അഫ്താബ് അമ്പിലായിൽ നന്ദിയും പറഞ്ഞു.
നജാഫ് മുഹമ്മദ് അവതാരകനായിരുന്നു. സാദാത് കാതാണ്ടിയുടെ നേതൃത്വത്തിൽ റമദാനോടനുബന്ധിച്ച് തലശ്ശേരിയിൽ 507 കുടുംബങ്ങൾക്ക് ഇഫ്താർ കിറ്റ് വിതരണവും നടത്തി. 23 വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു ഡോക്യുമെൻററി പ്രദർശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

