കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ
text_fieldsകൊണ്ടോട്ടി സെന്റർ ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. പ്രസിഡന്റ് മൊയ്തീൻകോയ കടവണ്ടി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. സലീം മധുവായി സംഘടന പ്രവർത്തനം പരിചയപ്പെടുത്തി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് വഹീദ് സമാൻ, ഒരുമ സെക്രട്ടറി എ.ടി. ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, റഷീദ് ചുള്ളിയൻ, നുഹ് ബീമാപള്ളി, നവാസ് ബീമാപള്ളി സംസാരിച്ചു.
കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ, നൗഷാദ് ആലങ്ങാടൻ, ജംഷി കടവണ്ടി, ഹിദായത്ത് ചേനേപുറത്ത്, പി.സി. അബൂബക്കർ, ശാലു വാഴയൂർ, നംഷീർ കൊണ്ടോട്ടി, റഫീഖ് മധുവായി, എ.ടി. നസ്റു തങ്ങൾ, ശരീഫ് നീറാട്, എ.ടി. നാണി തങ്ങൾ, മായിൻ കുമ്മാളി, അബ്ദുറഹ്മാൻ നീറാട്, ആഷിഖ് മുക്കോളി, ഇസ്മാഈൽ നെടിയിരുപ്പ് നേതൃത്വം നൽകി. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.
ജനറൽ സെക്രട്ടറി റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

