ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു
text_fieldsജിദ്ദ ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും
കുടുംബസംഗമവുംസുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താറും കുടുംബസംഗമവും സംഘടിപ്പിച്ചു. ചടങ്ങ് മുഖ്യ രക്ഷാധികാരി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അമീൻ ചെമ്മല അധ്യക്ഷത വഹിച്ചു.
കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി കെ.പി സുനീർ വിശദീകരിച്ചു. മുജീബ് സ്വാലാഹി റമദാൻ സന്ദേശം നൽകി. ആരാധനാ കർമ്മങ്ങൾക്കായി കൂടുതൽ സമയം നീക്കിവെക്കുന്നതോടൊപ്പം വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും അത് പഠിക്കാനും വിശ്വാസികൾ സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഉണർത്തി.
കെ.സി ഫൈസൽ ബാബു, പി.വി അഷ്റഫ്, പി.വി ഷക്കീല, മുഹ്സിന ടീച്ചർ, പി.സി ഗഫൂർ, ഹബീബ് കാഞ്ഞിരാല, ആസിഫ് ഗഫൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രക്ഷാധികാരി വി.ടി അഷ്റഫ് സ്വാഗതവും ട്രഷറർ വി.ടി ഷിജാഹ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

