Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിഅ...

മിഅ ‘നോമ്പൊർപ്പിക്കൽ-2026’ ഇഫ്താർ സംഗമം

text_fields
bookmark_border
മിഅ ‘നോമ്പൊർപ്പിക്കൽ-2026’ ഇഫ്താർ സംഗമം
cancel
camera_alt

 മ​ല​പ്പു​റം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഗ​മം ‘നോ​മ്പൊ​ർ​പ്പി​ക്ക​ൽ-2026’ ച​ട​ങ്ങി​ൽ ഇ​ബ്രാ​ഹിം സു​ബു​ഹാ​ൻ സം​സാ​രി​ക്കു​ന്നു

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) റിയാദിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ‘നോമ്പൊർപ്പിക്കൽ-2026’ ശ്രദ്ധേയമായി. മഴയും തണുപ്പിപ്പും അവഗണിച്ച്, മലപ്പുറത്തുകാരുടെ സ്നേഹവും മതസൗഹാർദവും നുകരാൻ ആയിരങ്ങളാണ് എക്സിറ്റ്-26 ലെ ഫ്ലെമിംഗോ മാളിലേക്ക് ഒഴുകിയെത്തിയത്. ആയിരത്തിമുന്നൂറോളം ആളുകൾക്കായി സംഘാടകർ തന്നെ നേരിട്ട് പാചകം ചെയ്ത വിഭവങ്ങൾ സൽക്കാരത്തിന് മാറ്റുകൂട്ടി. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളായ വൈദ്യർ സ്മാരകം, കോട്ടക്കുന്ന്, തുഞ്ചൻ പറമ്പ്, നിളാ തീരം, പൂന്താനം, മമ്പുറം, തേക്ക് മ്യൂസിയം, തിരൂർ മാർക്കറ്റ് എന്നിവയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സജ്ജീകരിച്ച ഫുഡ് കൗണ്ടറുകൾ ജനങ്ങളിൽ കൗതുകമുണർത്തി.

അബ്ദുൽ വഹീദ് സഖാഫിയുടെ നേതൃത്വത്തിൽ നടന്ന മഗ്‌രിബ് നമസ്കാരത്തിന് ശേഷം സാംസ്കാരിക ചടങ്ങുകൾ ആരംഭിച്ചു. പ്രോഗ്രാം കൺവീനർ എ.പി. ശിഹാബുദ്ദീൻ ആമുഖ പ്രസംഗം നടത്തി. ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിദ്ധീഖ് കല്ലുപറമ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാൻ റംസാൻ സന്ദേശം നൽകി.

സുരേന്ദ്രൻ കൂട്ടായി, മുസ്താഖ് മുഹമ്മദലി, ഹാരിസ്, ജാസി, സലീം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, സിദ്ദീഖ് തുവ്വൂർ, റിജോഷ് കടലുണ്ടി, ഷൈജു പച്ച, സലീം വാലില്ലാപ്പുഴ, അസ്‌ലം പാലത്ത്, വർഗീസ്, ഷിറാസ് അബ്ദുൽ അസീസ്, ബാബു പട്ടാമ്പി, സാനു മച്ചാൻ മാവേലിക്കര എന്നിവർ ആശംസകൾ നേർന്നു. സഫീറലി തലാപ്പിൽ സ്വാഗതവും അബ്ദുൽ കരീം ഒളവട്ടൂർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായ രഞ്ജു, ഉമറലി അക്‌ബർ, ഷമീർ കല്ലിങ്ങൽ, വിനീഷ് ഒതായി, ജംഷാദ് തുവ്വൂർ, ബിന്യമിൻ ബിൽറു, ലീന ജനീഷ്, ഷെബി മൻസൂർ, റജില മനാഫ്, സലീന, ഉമർ അമാനത്ത്, ഇക്ബാൽ നിലമ്പൂർ, സുരേഷ്, അജയ്, രാഹുൽ, അജയ് കൃഷ്‌ണ, ഹബീബ് റഹ്മാൻ, സുനിൽ ബാബു എടവണ്ണ, നിസാം പൂളക്കൽ പറപ്പൂർ, അൻവർ സാദത് വെട്ടം, സകരിയ, ശിഹാബ് മാറാകര, അബ്ദുറഹ്മാൻ കണ്ണിയൻ, നാസർ വലിയകത്, മുക്താർ പൊന്നാനി, ആഷിഫ് തങ്ങൾ, നാസർ വണ്ടൂർ, സാലിഹ് മഞ്ചേരി, സൈഫുള്ള വണ്ടൂർ, അലി അഹ്‌മദ്‌ ആസാദ്, പ്രഭാകരൻ ഓലവട്ടൂർ, ടി.സി. റഫീഖ്, ഉണ്ണി, റഫീഖ് പെരിന്തൽമണ്ണ, വീരാൻ കുട്ടി കൊണ്ടോട്ടി, മൻസൂർ, ടി.എം.എസ്. ഫൈസൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf Newsiftaar meetLatest News
News Summary - iftaar meet
Next Story