ഇഫ്​താർപൊതി വിതരണം ചെയ്യാൻ ഹാഇൽ ഡെപ്യൂട്ടി ഗവർണറും 

08:46 AM
26/05/2019
ഹാഇൽ ഡെപ്യൂട്ടി ഗവർണർ അമീർ ഫൈസൽ ബിൻ ഫഹദ്​ ഇഫ്​താർ പാക്കറ്റുകൾ വിതരണം ചെയ്യുന്നു

ഹാഇൽ: യാത്രക്കാർക്ക്​ ഇഫ്​താർപൊതി വിതരണം ചെയ്യാൻ ഹാഇൽ ഡെപ്യൂട്ടി ഗവർണർ അമീർ ഫൈസൽ ബിൻ ഫഹദും. നോമ്പ്​ തുറ സമയത്ത്​ ഹാഇലിലെ റോഡുകളിലുടെ പോകുന്ന സ്വദേശികളും വിദേശികളുമയാവർക്ക്​​ സന്നദ്ധ പ്രവർത്തകരോടൊപ്പം ഡെപ്യൂട്ടി ഗവർണർ ഇഫ്​താർപൊതി വിതരണം ​​​ചെയ്യാനെത്തിയത്. 

സമൂഹ നോമ്പുതുറയിലും ഡെപ്യൂട്ടി ഗവർണർ പ​െങ്കടുക്കുത്തു. സാമൂഹ്യ സേവന പ്രവർത്തനങ്ങളോടുള്ള താൽപര്യവും അതിനുള്ള ​പ്രോത്​സാഹനവും വ്യക്​തമാക്കുന്നതാണ്​ ഡെപ്യൂട്ടി ഗവർണറുടെ ഇഫ്​താർ വിതരണമെന്ന്​ ഹാഇൽ വളണ്ടിയർ സൊസൈറ്റി സമിതി അധ്യക്ഷ  ഇൗസ ഹുലൈയാൻ പറഞ്ഞു.

Loading...
COMMENTS