Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനെഗറ്റിവായാൽ...

നെഗറ്റിവായാൽ രോഗമുക്​തനായോ

text_fields
bookmark_border
നെഗറ്റിവായാൽ രോഗമുക്​തനായോ
cancel
camera_alt

ഡോ. അഭിലാഷ്​, ഡോ. ഷഫീഖ്

ദുബൈ: മഹാമാരിയോട്​ പടപൊരുതി ജീവിതത്തിലേക്ക്​ തിരികെവന്നവരാണ്​ നമ്മിൽ പലരും. ശരീരവും മനസ്സും തച്ചുടച്ച നാളുകൾക്കു​ശേഷം രോഗമുക്​തനായെന്ന ആശ്വാസമുണ്ടെങ്കിലും ആശങ്കകൾ ഇപ്പോഴും പൂർണമായും വി​ട്ടൊഴിഞ്ഞിട്ടില്ല. മുടികൊഴിച്ചിൽ പോലുള്ള ചെറിയ ബുദ്ധിമുട്ടുകൾ മുതൽ വിട്ടുമാറാത്ത തലവേദനയും നടുവേദനയുമെല്ലാം ഇപ്പോഴും കൂടെത്തന്നെയുണ്ട്​. പ്രവാസലോകത്തെ തിരക്കിനിടയിൽ പലരും ഇത്​ ഗൗനിക്കാറില്ല.

അങ്ങനെ സിംപിളായെടുക്കേണ്ടതാണോ​ കോവിഡിനു​ ശേഷമുള്ള ബുദ്ധിമുട്ടുകൾ. അല്ലെന്നാണ്​ വൈദ്യലോകം പറയുന്നത്​. കോവിഡിനുശേഷവും ആശങ്കകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ പ്രിയ പത്രമായ 'ഗൾഫ്​ മാധ്യമ'വുംആരോഗ്യരംഗത്തെ പ്രമുഖരായ 'ആസ്​റ്റർ ഡി.എം ഹെൽത്ത്​​കെയറും' ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ 'കോവിഡ്​ രോഗമുക്​തർ അറിയാൻ'​ ലോകാരോഗ്യ ദിനമായ ബുധനാഴ്​ച നടക്കും. വൈകീട്ട്​ ഏഴിന്​ ഓൺലൈൻ പ്ലാറ്റ്​ഫോമിൽ നടക്കുന്ന പരിപാടിയിൽ ലോകത്തി​െൻറ ഏതു​ ഭാഗത്തുനിന്നുമുള്ളവർക്ക്​ സൗജന്യമായി പ​ങ്കെടുക്കാം. ആസ്​റ്റർ സി.ഇ.ഒ ഡോ. ഷർബാസ്​ ബിച്ചു മുഖ്യാതിഥിയായിരിക്കും.

കോവിഡ്​ രോഗമുക്​തർ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും ആസ്​റ്ററിലെ വിദഗ്​ധ ഡോക്​ടർമാരായ ഡോ. അഭിലാഷ്​, ഡോ. ഷഫീഖ്​ എന്നിവർ വിശദമാക്കും. പ​ങ്കെടുക്കുന്നവർക്ക്​ സംശയങ്ങൾ ചോദിച്ചറിയാനുള്ള അവസരവുമുണ്ടായിരിക്കും. രോഗമുക്​തരായ ശേഷം നടുവേദന, പുറംവേദന, മുടികൊഴിച്ചിൽ, ഓർമക്കുറവ്​, പേശിവേദന, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്​, ഒറ്റപ്പെടൽ എന്നിവ അനുഭവിക്കുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ട വെബിനാറാണിത്​.


ഒറ്റ ക്ലിക്കിൽ രജിസ്​റ്റർ ചെയ്യാം

രജിസ്​ട്രേഷൻ ലിങ്ക്​: http://www.madhyamam.com/webinar

സംശയങ്ങൾക്ക്​ വിളിക്കാം: +971 55 521 0987.

വെബിനാർ സമയം: ബുധനാഴ്​ച രാത്രി 7.00 (യു.എ.ഇ സമയം)

ഡോക്​ടർമാർ: ഡോ. ഷഫീഖ്​, ഡോ. അഭിലാഷ്​


ഈ ചോദ്യങ്ങൾക്ക്​ ഇവിടെ ഉത്തരമുണ്ട്​

രോഗമുക്​തർ നേരിടുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ

ഈ പ്രശ്​നത്തിനുള്ള പരിഹാരങ്ങൾ

കോവിഡ്​ വന്നവർക്ക്​ വീണ്ടും രോഗം വരാൻ സാധ്യതയ​ുണ്ടോ?

രോഗമുക്​തർ​ വാക്​സിനെടുക്കണോ?

രോഗമുക്​തമായശേഷം എത്രനാൾ കഴിഞ്ഞാൽ വാക്​സിനെടുക്കാം?

രോഗമുക്​തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇവരുടെ കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗമുക്​തരായവർക്ക്​ മറ്റു​ രോഗങ്ങൾ വന്നാൽ?

നെഗറ്റിവായ ശേഷവും പനിയുണ്ടെങ്കിൽ എന്തു​ ചെയ്യണം?

പ്രായമായവരും രോഗമുക്​തിയും

മഹാമാരിക്കു​ശേഷം ലോകം മാറുന്നത്​ എങ്ങനെ?

രോഗലക്ഷണമില്ലാത്തവർ നെഗറ്റിവാകു​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:If negativeget rid of the disease
Next Story