Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുത്തനെ ഉയർന്ന് താപനില

കുത്തനെ ഉയർന്ന് താപനില

text_fields
bookmark_border
കുത്തനെ ഉയർന്ന് താപനില
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ കുത്തനെ ഉയർന്ന് താപനില. കഴിഞ്ഞ ദിവസങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. ഉയർന്ന താപനിലകൊപ്പം ചൂടുകാറ്റും ശക്തമാണ്.

വെള്ളിയാഴ്ച താപനില 44 ഡിഗ്രി സെൽഷ്യസിനും 46 നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീമാകുമെന്നും കാലാവസഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയും ചൂടേറിയ കാലാവസ്ഥയായിരിക്കും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയാണ്. ശനിയാഴ്ചയും കാലാവസ്ഥ ഉയർന്ന ചൂടുള്ളതായിരിക്കും. തീരപ്രദേശങ്ങളിൽ വളരെ ചൂടും താരതമ്യേന ഈർപ്പവും ആയിരിക്കും.മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വടക്ക് നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പരമാവധി താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാകും. കടൽ നേരിയതോ മിതമായതോ ആയിരിക്കും.

തീപിടിത്തങ്ങൾ ശ്രദ്ധിക്കണം

കുവൈത്ത് സിറ്റി: വേനൽക്കാല തീപിടിത്ത സാധ്യതക്കെതിരെ കുവൈത്ത് ഫയർ ഫോഴ്സ് മുന്നറിയിപ്പ് നൽകി.അമിത വൈദ്യുത ലോഡും തെറ്റായ വയറിങ്ങും വൈദ്യുത ഉപകരണങ്ങൾ തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതുമാണ് തീപിടിത്തത്തിന്റെ പ്രധാന കാരണങ്ങളെന്ന് ഫയർ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് അറിയിച്ചു.

വയറിംഗ്, എ.സി യൂണിറ്റുകൾ എന്നിവ നിരന്തരം പരിശോധിക്കണമെന്നും പവർ ഔട്ട്‌ലെറ്റുകൾ ഓവർലോഡ് ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. വീടുകളിൽ സ്മോക്ക് ഡിറ്റക്ടറുകളും അഗ്നിശമന ഉപകരണങ്ങളും സ്ഥാപിക്കണം. അപകട ഘട്ടങ്ങളിൽ ഒഴിപ്പിക്കൽ മാർഗങ്ങൾ മുൻകൂട്ടി നിശ്ചയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കണമെന്നും ഓർമിപ്പിച്ചു. അടിയന്തര സാഹചര്യമുണ്ടെങ്കിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central govterms and conditionPM SHRI
News Summary - If Alterations to PM SHRI Conditions Are Impossible, the Scheme Must Be Abandoned: FIT Jiddah
Next Story