Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഈ​ദി​യ്യ 2024’:...

‘ഈ​ദി​യ്യ 2024’: ത​നി​മ ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
souhridha sangamam
cancel
camera_alt

ത​നി​മ സാം​സ്കാ​രി​ക വേ​ദി ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഈ​ദി​യ്യ 2024’ ഈ​ദ് സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സു​ഹൈ​ൽ

പാ​റാ​ട​ൺ സം​സാ​രി​ക്കു​ന്നു

ഖ​മീ​സ് മു​ശൈ​ത്ത്: ത​നി​മ സാം​സ്കാ​രി​ക വേ​ദി ‘ഈ​ദി​യ്യ 2024’ എ​ന്ന പേ​രി​ൽ ഈ​ദ് സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി. അ​സീ​റി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ത​നി​മ​യാ​ർ​ന്ന മാ​പ്പി​ള​പ്പാ​ട്ട് സ​ന്ധ്യ​യും മ​ല​ർ​വാ​ടി കു​ട്ടി​ക​ളു​ടെ വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ന് മി​ഴി​വേ​കി. മ​ഖ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ ത​നി​മ അ​സീ​ർ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ പാ​റാ​ട​ൺ ഈ​ദ് സ​ന്ദേ​ശം ന​ൽ​കി.

പ്രാ​വാ​ച​ക​ന്മാ​രി​ൽ ദൈ​വ​ത്തി​​ന്‍റെ കൂ​ട്ടു​കാ​ര​ൻ എ​ന്ന് ദൈ​വം വി​ളി​ക്കു​ന്ന അ​ബ്ര​ഹാം പ്ര​വാ​ച​ക​െൻറ ദൈ​വ​ത്തോ​ടു​ള്ള പ്രേ​മം വി​ശ്വാ​സി​ക​ൾ​ക്ക് എ​ന്നും മാ​തൃ​ക​യാ​ണെ​ന്നും ദൈ​വ​പ്രീ​തി​ക്കു​വേ​ണ്ടി എ​ന്തും ബ​ലി​യ​ർ​പ്പി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ഓ​രോ ബ​ലി​പെ​രു​ന്നാ​ളും ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് അ​ലി ചെ​ന്ത്രാ​പ്പി​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീം അ​ഞ്ച​ൽ ഹ​ജ്ജ​നു​ഭ​വ​ങ്ങ​ൾ സ​ദ​സ്യ​രു​മാ​യി പ​ങ്കു​വെ​ച്ചു. ഡോ. ​അ​ഫ്സ​ർ ക​രു​നാ​ഗ​പ്പ​ള്ളി (ഫ്യൂ​ച്ച​ർ മെ​ഡി​ക്ക​ൽ സെൻറ​ർ) മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.

ബ​ഷീ​ർ മു​ന്നി​യൂ​ർ (കെ.​എം.​സി.​സി), പ്ര​കാ​ശ​ൻ നാ​ദാ​പു​രം (ഒ.​ഐ.​സി.​സി), ഡോ. ​അ​ഹ​മ്മ​ദ് സ​ലീ​ൽ (കി​ങ് ഖാ​ലി​ദ് യൂ​നി​വേ​ഴ്‌​സി​റ്റി), റി​ജു വ​യ​നാ​ട് (എ​ഫ്.​എം.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​റ​ഹ്​​മാ​ൻ ക​ണ്ണൂ​ർ സ്വാ​ഗ​ത​വും വ​ഹീ​ദു​ദ്ധീ​ൻ മൊ​റ​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഹാ​ഫി​സ് ഫ​വാ​സ് അ​ബ്​​ദു​റ​ഹീം ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. സം​ഗീ​ത സ​ന്ധ്യ​യി​ൽ മു​ഹ​മ്മ​ദ് സ​ലിം കോ​ഴി​ക്കോ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ല​ശ്ശേ​രി, അ​ൻ​വ​ർ ക​ണ്ണൂ​ർ, സു​ധീ​ർ കൊ​ല്ലം, റീ​ന സു​ധീ​ർ, പ്ര​കാ​ശ് നാ​ദാ​പു​രം, സ​ജീ​ർ കോ​ഡൂ​ർ, വ​ഹീ​ദ് മൊ​റ​യൂ​ർ, സ​മാ സ​ലിം എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി കി​ഴ​ങ്ങ് പൊ​റു​ക്ക​ൽ, ലെ​മ​ൺ സ്പൂ​ൺ, മ്യൂ​സി​ക്ക​ൽ ചെ​യ​ർ, ഷൂ​ട്ടൗ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, ഖു​ർ​ആ​ൻ പ​രാ​യ​ണം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. പ്ര​കാ​ശ​ൻ നാ​ദാ​പു​രം, റി​ജോ വ​യ​നാ​ട്, മു​ഹ​മ്മ​ദ് സ​ലിം കോ​ഴി​ക്കോ​ട്, മെ​ഹ്രു സ​ലിം, വ​ഹീ​ദു​ദ്ധീ​ൻ മൊ​റ​യൂ​ർ എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

മ​ല​ർ​വാ​ടി മീ​ഡി​യ​വ​ണ്ണു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ലി​റ്റി​ൽ സ്കോ​ള​ർ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​ഥീ​ന നി​സാ​മി​നു​ള്ള ഫ​ല​കം ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ​ലി ചെ​ന്ത്രാ​പ്പി​ന്നി കൈ​മാ​റി. മ​ല​ർ​വാ​ടി സം​ഘ​ടി​പ്പി​ച്ച ‘അ​ഹ്‌​ല​ൻ റ​മ​ദാ​ൻ’ പ​രി​പാ​ടി​യി​ൽ കൂ​ടു​ത​ൽ സ്‌​കോ​റു​ക​ൾ നേ​ടി​യ ഷാ​സി​ൽ സ​മീ​ർ, മ​നാ​ൽ സ​മീ​ർ, ഫാ​ത്തി​മ യാ​റ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഡോ. ​അ​ഫ്സ​ൽ ക​രു​നാ​ഗ​പ്പ​ള്ളി കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Idhiyya 2024-Thanima Eid Souhrida Sangamam
Next Story