ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഐ.ഡി.സി പ്രാർഥന സംഗമം
text_fieldsഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യവുമായി ജിദ്ദ ഇസ്ലാമിക്
ദഅ്വ കൗൺസിൽ സംഘടിപ്പിച്ച പ്രാർഥന സംഗമത്തിൽ
ഹുസൈൻ ബാഖവി സംസാരിക്കുന്നു
ജിദ്ദ: ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഇസ്ലാമിക് ദഅ്വ കൗൺസിൽ (ഐ.ഡി.സി) പ്രാർഥനാ സംഗമം സംഘടിപ്പിച്ചു. സ്വന്തം നിലനിൽപ്പിന് വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് മനമുരുകിയുള്ള പ്രാർഥനയാണെന്ന് ഐ.ഡി.സി അമീർ ഹുസൈൻ ബാഖവി പറഞ്ഞു.
ജനിച്ചുവളര്‍ന്ന നാടിനുവേണ്ടി ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടത്തെ തീവ്രവാദമായി ചിത്രീകരിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമീർ ഹുസൈൻ ബാഖവി പൊന്നാട് പ്രാർഥനക്ക് നേതൃത്വം നൽകി.

