Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​ഡി.​സി ഡി​സേ​ർ​ട്ട്...

ഐ.​ഡി.​സി ഡി​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​ഡി.​സി ഡി​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​ഡി.​സി ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ഡി​സ്സേ​ർ​ട്ട് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

ജി​ദ്ദ: വാ​രാ​ന്ത്യ​ത്തി​ൽ ഐ.​ഡി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​ഡി​സ്സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഉ​ച്ച​യോ​ടെ ജി​ദ്ദ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് പ​ക​ലി​ന്‍റെ വി​ട​പ​റ​ച്ചി​ലും രാ​വി​ൻ​റെ ഉ​ദ​യ​വും മ​ല​രാ​രു​ണ്യ​ത്തി​ൽ ചി​ല​വ​ഴി​ച്ചു​കൊ​ണ്ടു അ​വി​സ്മ​ര​ണീ​യ​മാ​യ ക്യാ​മ്പിം​ങ് അ​നു​ഭ​വം ആ​സ്വ​ദി​ച്ചു​കൊ​ണ്ട് രാ​ത്രി​യു​ടെ പ​കു​തി​യോ​ടെ തി​രി​ച്ചു പോ​ന്നു. പ്ര​തീ​ക്ഷി​ച്ച​ത്ര ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല​ങ്കി​ലും വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളാ​യ ഐ​സ് ബ്രേ​ക്കിം​ങ്, ഹൈ​ക്കി​ങ്, ദ​ഫ്ഫു മു​ട്ട്, വ​ടം വ​ലി, ക്യാ​മ്പ് ഫ​യ​ർ, ഡെ​സേ​ർ​ട്ട് ക​വാ​ലി, ഹാ​പ്പി​നെ​സ്, ടെ​ൻ​ഷ​ൻ ഫ്രീ ​ലൈ​ഫ് സ്റ്റൈ​ൽ, മെ​ഡി​റ്റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യി​ൽ പ്രാ​യ​വി​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു.

പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്ക് പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ടെ​ൻ​ഷ​ൻ കൊ​ണ്ട് ന​ട​ക്കാ​തെ പ​ര​സ്പ​രം ക​ണ്ടു സ​ന്തോ​ഷ​ങ്ങ​ൾ പ​ങ്കി​ടാ​ൻ കി​ട്ടി​യ നി​മി​ഷ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും അ​തി​നു​ള്ള അ​ന്ത​രീ​ക്ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണെ​ന്ന് ഐ.​ഡി.​സി അ​മീ​ർ ഹു​സൈ​ൻ ബാ​ഖ​വി പ​റ​ഞ്ഞു. നാ​സ​ർ ചാ​വ​ക്കാ​ട്, സ​ജീ​ർ ബു​ഖാ​രി, ക​രീം ഊ​ര​കം, സു​ബൈ​ർ പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ​ലി ച​ട്ടി​പ്പ​റ​മ്പ്, ഇ​ല്യാ​സ് ക​ണ്ണ​മം​ഗ​ലം, എം.​പി ഷാ​ക്കി​ർ, പി.​സി മു​ന​വ്വ​ർ, അ​ഷ്‌​റ​ഫ് പാ​ല​ത്തി​ങ്ങ​ൽ, ല​ത്തീ​ഫ് ക​ളി​യാ​ട്ട​മു​ക്ക്, നി​സാ​ർ ചേ​ളാ​രി, ശി​ഹാ​ബ് കൊ​പ്പം, അ​ഷ്‌​ക​ർ, ഇ​ഖ്‌​ബാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhadesert camping
News Summary - IDC organized desert camp
Next Story