‘ഇടം’ പ്രവാസി കൂട്ടായ്മ ലൈബ്രറിക്ക് ഫാന് സമ്മാനിച്ചു
text_fieldsപല്ലാരിമംഗലത്തെ പ്രവാസികളുടെ കൂട്ടായ്മയായ ‘ഇടം’, മാവുടി ഫ്രണ്ട്സ് ലൈബ്രറിക്ക് പെഡസ്റ്റൽ ഫാൻ സമ്മാനിച്ചപ്പോൾ
റിയാദ്/കോതമംഗലം: പല്ലാരിമംഗലത്തെ പ്രവാസികളുടെ കൂട്ടായ്മയായ ‘ഇടം’, മാവുടി ഫ്രണ്ട്സ് ലൈബ്രറിക്ക് പെഡസ്റ്റൽ ഫാൻ സമ്മാനിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം. ബക്കർ, ലൈബ്രറി പ്രസിഡൻറ് പ്രദീപ്കുമാറിന് ഫാൻ കൈമാറി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ്, ലൈബ്രറി സെക്രട്ടറി എൽദോസ് വർഗീസ്, പാർട്ടി ബ്രാഞ്ച് സെക്രട്ടറി എം.എൻ. സുകുമാരൻ, ലോക്കൽ കമ്മിറ്റി അംഗം പി.കെ. മുഹമ്മദ്, ഡി.വൈ.എഫ്.ഐ അടിവാട് മേഖല സെക്രട്ടറി യൂസഫ് പല്ലാരിമംഗലം, ഇടം വൈസ് പ്രസിഡൻറ് ഷൗക്കത്ത് അലി, പ്രോഗ്രാം കോഓഡിനേറ്റർമാരായ മുഹ്സിൻ മുഹമ്മദ്, അജിൽസ് ഒ. ജമാൽ, അഷറഫ് നെടുങ്ങാട്ട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

