ഇടം പ്രവാസി കൂട്ടായ്മ വിദ്യാഭ്യാസ പ്രതിഭകളെ ആദരിച്ചു
text_fieldsഇടം പ്രവാസി കൂട്ടായ്മ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യുന്നു
റിയാദ്: വിവിധ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ നാടിെൻറ അഭിമാന പ്രതിഭകളെ ഇടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. കോതമംഗലം നള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം പ്രതിഭകൾക്ക് ഫലകങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ഇടം വൈസ് പ്രസിഡൻറ് ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു. കോയമ്പത്തൂർ കർപ്പഗം അക്കാദമി ഓഫ് ഹയർ എജുക്കേഷനിൽ നിന്നും ‘എഡ്ജ്, ഡീപ്പ് ലേണിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇ.എം.ജി അടിസ്ഥാനമാക്കിയുള്ള പ്രോസ്തെറ്റിക് ഉപകരണങ്ങളുടെ രൂപകല്പനയും മോഡലിങ്ങും’ എന്ന വിഷയത്തിൽ പിഎച്ച്.ഡി നേടിയ ഡോ. അജിംഷാ മൈതീൻ, മംഗലാപുരം യെനപ്പോയ ഡീംഡ് യൂനിവേഴ്സിറ്റിയിൽനിന്നും ‘സ്ട്രോക്ക് ബാധിച്ചവർക്ക് എങ്ങനെ മികച്ച പരിചരണം നൽകാം’ എന്ന വിഷയത്തിൽ നഴ്സിങ്ങിൽ പിഎച്ച്.ഡി നേടിയ ഡോ. ഐഷ എം. അബൂബക്കർ, 2026-ലെ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ അൽഫിയ ജലീൽ എന്നിവർക്കാണ് വേദിയിൽ ആദരം നൽകിയത്.
മണിക്കിണർ കൊച്ചുകുടിയിൽ ജലീലിെൻറയും സലിക്കത്തിെൻറയും മകളാണ് അൽഫിയ. ചടങ്ങിൽ സി.പി.എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം. അബൂബക്കർ, സെക്രട്ടേറിയറ്റ് അംഗം അജിൽസ് ഒ. ജമാൽ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും ജോയിൻറ് ട്രഷറർ ഷാജഹാൻ ഹസൈനാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

