‘ഇടം’ റമദാന് കിറ്റുകള്‍ വിതരണം ചെയ്തു
text_fieldsറിയാദിലെ ഇടം കൂട്ടായ്മ പല്ലാരിമംഗലത്ത് പഞ്ചായത്തിൽ റമദാൻ കിറ്റ് വിതരണം നടത്തിയപ്പോൾ
റിയാദ്/കോതമംഗലം: പല്ലാരിമംഗലത്തെ പ്രവാസികളുടെ കൂട്ടായ്മയായ ‘ഇട’ത്തിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം അടിവാട് വെച്ച് ഇടുക്കി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ്, കോതമംഗലം എം.എൽ.എ ആൻറണി ജോണിന് കൈമാറി നിർവഹിച്ചു. അടിവാട് നിന്നാരംഭിച്ച് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അർഹതപ്പെട്ടവർക്ക് കിറ്റ് വിതരണം ചെയ്തു.
സി.പി.എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം.എം. ബക്കർ, കവളങ്ങാട് ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം ജില്ല ജോയൻറ് സെക്രട്ടറിയുമായ കെ.ബി. മുഹമ്മദ്, പഞ്ചായത്ത് പ്രസിഡൻറ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ്, ഇടം വൈസ് പ്രസിഡൻറ് ഷൗക്കത്ത് അലി, പ്രോഗ്രാം കോഓഡിനേറ്റർമാരായ അജിൽസ് ഒ. ജമാൽ, മുഹ്സിൻ, നിർവാഹക സമിതി അംഗം അഷറഫ് നെടുങ്ങാട്ട് തുടങ്ങിയവർ പങ്കെടുത്തു.

