എ. നജീബ് മൗലവിക്ക് ഐ.സി.എസ് സ്വീകരണം
text_fieldsഎ. നജീബ് മൗലവിക്ക് ഐ.സി.എസ് ജിദ്ദ കമ്മിറ്റി ഭാരവാഹികൾ ജിദ്ദ വിമാനത്താവളത്തിൽ
നൽകിയ സ്വീകരണം
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ സെക്രട്ടറിയും വണ്ടൂർ ജാമിഅ വഹബിയ്യ അറബി കോളജ് പ്രിൻസിപ്പലും വണ്ടൂർ ഖാദിയും മഞ്ചേരി ദാറുസുന്ന ഇസ്ലാമിക് കേന്ദ്രത്തിന്റെ പ്രിൻസിപ്പലുമായ എ. നജീബ് മൗലവിക്ക് ജിദ്ദ വിമാനത്താവളത്തിൽ ഇസ്ലാമിക് കൾചറൽ സൊസൈറ്റി (ഐ.സി.എസ്) ജിദ്ദ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി.
ഐ.സി.എസ് നേതാക്കളായ കെ.ടി. സക്കീർ ഹുസൈൻ വണ്ടൂർ, ഒ.കെ. ഉമർ വണ്ടൂർ, ജി.എം. ഫുർഖാനി പാന മാംഗളൂർ, അബൂബക്കർ വഹബി തുവ്വക്കാട്, ബാസിത് വഹബി മഞ്ചേരി, നജ്മുദ്ദീൻ വെട്ടിക്കാട്ടിരി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഈ മാസം 18ന് ഐ.സി.എസിന്റെ നേതൃത്വത്തിൽ ‘ബഹുസ്വര ഇന്ത്യ’ വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എ. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

