ഐ.സി.എസ് ഖമീസ് മുശൈത്ത് മേഖലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsജംഷീദ് നടുവത്ത്, സിറാജ് കോടാലിപൊയിൽ, അലി ബാപ്പുട്ടി വണ്ടൂർ
ഖമീസ് മുശൈത്ത്: ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) ഖമീസ് മുശൈത്ത് മേഖലക്ക് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂബിലി ഹാളിൽ സംഘടിപ്പിച്ച റമദാൻ മുന്നൊരുക്കം പരിപാടിയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. യോഗം അശ്റഫ് വഹബി കുനിപ്പാല ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി നൗഷാദ് ആക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ വണ്ടൂർ, സലാം മുതുകോടൻ, ജംഷീദ്, സിറാജ്, അലി ബാപ്പുട്ടി എന്നിവർ സംസാരിച്ചു. നൗഫൽ കാരക്കുന്ന് സ്വാഗതവും അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ജംഷീദ് നടുവത്ത് (പ്രസിഡന്റ്), സിറാജ് കോടാലിപൊയിൽ (ജന. സെക്രട്ടറി), അലി ബാപ്പുട്ടി വണ്ടൂർ (ട്രഷറർ), സലാം വണ്ടൂർ, നൗഫൽ കാരക്കുന്ന് (വൈസ്. പ്രസിഡന്റ്), അബ്ദുൽബാരി കോടാലിപ്പൊയിൽ, ജംഷീദ് ഭൂദാനം (ജോയി. സെക്രട്ടറി), സൽമാൻ ഭൂദാനം, സിറാജ് മമ്പുറം (എക്സി. അംഗം), നൗഷാദ് ആക്കപ്പറമ്പിൽ, അശ്റഫ് വഹബി കുനിപ്പാല (ഉപദേശക സമിതി അംഗങ്ങൾ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

