കാന്തപുരത്തിന്റെ കേരളയാത്രയോടനുബന്ധിച്ച് ഐ.സി.എഫ് ‘ഉണർത്ത് യാത്ര’
text_fieldsകാന്തപുരത്തിന്റെ കേരള യാത്രയോടനുബന്ധിച്ച് ഐ.സി.എഫ് ജീസാൻ റീജ്യൻ സംഘടിപ്പിച്ച ഉണർത്ത് യാത്രക്ക് ബൈഷിൽ തീരം ക്യാമ്പിൽ വരവേൽപ് നൽകിയപ്പോൾ
ജീസാൻ: കാന്തപുരത്തിന്റെ കേരള യാത്രയോടനുബന്ധിച്ച് ‘മനുഷ്യർക്കൊപ്പം’ എന്ന വിഷയത്തെ അധികരിച്ച് ഐ.സി.എഫ് ജീസാൻ റീജ്യൻ സംഘടിപ്പിച്ച ‘ഉണർത്ത് യാത്ര’ക്ക് ബൈഷിൽ തീരം ക്യാമ്പിൽ വരവേൽപ് നൽകി. ജീസാനിലെ 10,000 മലയാളികളെ നേരിൽക്കണ്ട് പ്രചാരണം നടത്തും.
വിവിധങ്ങളായ സാന്ത്വന പ്രവർത്തനങ്ങളിലൂടെ എല്ലാ മനുഷ്യരിലേക്കും സ്നേഹവും സൗഹാർദവും നിലനിർത്താൻ ഐ.സി.എഫ് സജ്ജമാണെന്ന് സ്വീകരണത്തിനു മറുപടി പറയവെ ഉണർത്ത് യാത്ര ക്യാപ്റ്റൻ ത്വാഹാ കിണാശ്ശേരി പറഞ്ഞു.
രഹനാസ് കുറ്റ്യാടി സംഗമം ഉദ്ഘാടനം ചെയ്തു. മുസ്തഫ സഅദി സന്ദേശ പ്രഭാഷണം നടത്തി. റീജ്യൻ നേതാക്കളായ സുഹൈൽ സഖാഫി വഴിക്കടവ്, അബ്ദുല്ല സുഹ്രി, റഫീഖ് കരിങ്കല്ലത്താണി, മജീദ് മുസ്ലിയാർ, ജലീൽ വാഴയൂർ, അഷ്റഫ് വഴിക്കടവ്, മുഹമ്മദ് സുണ്ട എന്നിവർ സംബന്ധിച്ചു. ഉനൈസ് സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റഫീഖ് കുറ്റിച്ചിറ സ്വാഗതവും ഹമീദ് എ.ആർ നഗർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

