ഐ.സി.എഫ് ഉമ്മുൽഹമാം സെക്ടർ ‘തിളക്കം ക്യാമ്പ്’
text_fieldsറിയാദ്: ഐ.സി.എഫ് റിയാദിന് കീഴിൽ, ഉമ്മുൽ ഹമാം സെക്ടർ ‘തിളക്കം’ എന്ന ശീർഷകത്തിൽ സെക്ടർ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് സഹാഫ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സെക്ടർ പ്രസിഡൻറ് സിദ്ദീഖ് അഹ്സനി അധ്യക്ഷത വഹിച്ചു.
സെൻട്രൽ പ്രൊവിൻസ് ഭരണാധികാരി അഷ്റഫ് ഓച്ചിറ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന വിവിധ സെക്ഷനുകൾക്ക് സെൻട്രൽ നേതാക്കളായ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, അബ്ദുല്ലത്തീഫ് മാണിയൂർ എന്നിവർ നേതൃത്വം നൽകി. കൂടാതെ സെക്ടറിന് കീഴിലെ സഹാഫ, അഖീഖ്, മൽഗ എന്നീ യൂനിറ്റുകളിലെ ഭാരവാഹികളും സംഘടനാ ക്ലാസിൽ പങ്കെടുത്തു. നൗഷാദ് ഒറ്റപ്പാലം സ്വാഗതവും മൂസ മുസ്ലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

