സോമശേഖരന് ഐ.സി.എഫ് ത്വാഇഫ് കമ്മിറ്റി യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സോമശേഖരന് ഐ.സി.എഫ് ത്വാഇഫ് കമ്മിറ്റി യാത്രയയപ്പ് നൽകുന്നു
ത്വാഇഫ്: മൂന്നരപ്പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന, മലയാളികൾക്കിടയിൽ പ്രിയങ്കരനായ സോമശേഖരന് ഐ.സി.എഫ് ത്വാഇഫ് കമ്മിറ്റി യാത്രയയപ്പ് നൽകി. അൽ തബഷ് കമ്പനിയിൽ സൂപ്പർവൈസറായി 30 വർഷം സേവനമനുഷ്ഠിച്ചാണ് ഇദ്ദേഹത്തിന്റെ മടക്കം. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്.
ഭാര്യ രാജേശ്വരി. മക്കൾ മനിഷ ശേഖർ മെഡിസിനും അമൃത് സൗരവ് എൽഎൽ.ബിക്കും പഠിക്കുന്നു. ഐ.സി.എഫ് പ്രസിഡൻറ് ഇൻചാർജ് മുസ്തഫ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് സ്നേഹോപഹാരം സോമശേഖരന് ബഷീർ മുസ്‍ലിയാർ കൈമാറി. നാലകത്ത് സ്വാലിഹ്, ഷാജി പന്തളം, ഉമ്മർ ഉച്ചലത്ത്, ബാസിത് അഹ്സനി എന്നിവർ സംസാരിച്ചു. ജാബിർ വാഴക്കാട് സ്വാഗതവും ആർ.എം. ത്വൽഹത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

