ഐ.സി.എഫ് ത്വാഇഫ് റീജ്യൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ത്വാഇഫ് റീജ്യൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ത്വാഇഫ്: സൗദി 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ത്വാഇഫ് കിങ് ഫൈസൽ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ത്വാഇഫ് റീജ്യൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ഷെയർ ദി ഗിഫ്റ്റ് ഓഫ് ലൈഫ്’ എന്ന പ്രമേയത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഐ.സി.എഫ് സംഘടിപ്പിച്ചുവരുന്ന രക്തദാന കാമ്പയിെൻറ ഭാഗമായാണ് ത്വാഇഫിലും പരിപാടി സംഘടിപ്പിച്ചത്.
കിങ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തദാനം നിർവഹിച്ചു. പ്രവാസി സമൂഹത്തിനിടയിൽ രക്തദാനത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികൾക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും ക്യാമ്പിെൻറ ഭാഗമായി ബോധവൽക്കരണം നടത്തി. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ രക്തം ലഭ്യമാക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് നിർണായക പങ്കുണ്ടെന്ന് സംഘാടകർ പറഞ്ഞു.
രക്തദാനത്തിൽ പങ്കെടുത്തവരെ കിങ് ഫൈസൽ മെഡിക്കൽ കോംപ്ലക്സ് മേധാവി ഫവാസ് മയൂദ് സവാത്ത് അനുമോദിച്ചു. ത്വാഇഫ് റീജ്യൻ ഭാരവാഹികളായ ആർ.എം. ത്വൽഹത്ത്, അബ്ദുൽ ബാരി, അൻസാർ, അബ്ദുൽ ഗഫൂർ വറ്റലൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

