ഐ.സി.എഫ് സമ്മർ ക്യാമ്പ്
text_fieldsഐ.സി.എഫ് ദമ്മാമിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ്
ദമ്മാം: വിദ്യാർഥികൾക്കുവേണ്ടി ഐ.സി.എഫ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളിൽ പഠന-പഠനേതര മികവും ഊർജ സ്വലതയും വർധിപ്പിക്കുന്നതിനായി ഇൻറർനാഷനൽ തലത്തിൽ നടത്തുന്ന കാമ്പയിെൻറ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മോട്ടിവേഷൻ ക്ലാസുകൾ മത്സരങ്ങൾ, വ്യായാമങ്ങൾ, ആസ്വാദനം എന്നിവയെല്ലാം ക്യാമ്പിെൻറ ഭാഗമായിരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ നടത്തിയ പോസ്റ്റർ മത്സര വിജയികളെയും സ്റ്റുഡൻറ്സ് കൗൺസിലിനെയും ക്യാമ്പിൽ പ്രഖ്യാപിച്ചു. അൽ ഹിദായ ഓഡിറ്റോറിയത്തിൽ സഈദ് മുസ്ലിയാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.ഐ.സി.എഫ് റീജനൽ പ്രസിഡൻറ് എം.കെ. അഹമ്മദ് നിസാമി, ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, സൈനുദ്ദീൻ അഹ്സനി തലക്കടത്തൂർ, അബ്ദുൽ റഹ്മാൻ അഹ്സനി കിഴിശ്ശേരി, ശംസുദ്ദീൻ സഅദി, സലിം സഅദി താഴേക്കോട്, അബ്ദുൽ മജീദ് ചങ്ങനാശ്ശേരി, ഹർഷദ് എടയന്നൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

