ഐ.സി.എഫ് സാന്ത്വനം വളന്റിയർമാർ രക്തദാനം നടത്തി
text_fieldsരക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റ് ഐ.സി.എഫ് പ്രോവിൻസ് ദഅ് വ പ്രസിഡന്റ് മുജീബ് കാലടി നൽകുന്നു,
റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ, സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 'രക്തം നൽകാം സ്നേഹം നൽകാം' എന്ന പ്രമേയത്തിൽ രക്തദാനം നടത്തി.
റിയാദ് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു ഐ.സി.എഫ് സെൻട്രൽ സർവിസ് ആൻഡ് വെൽഫെയർ സമിതിക്കു കീഴിലുള്ള സഫ്വ വളന്റിയർ വിങ് ആണ് രക്തദാനം സംഘടിപ്പിച്ചത്. ബത്ഹയിൽ മൊബൈൽ യൂനിറ്റ് എത്തിച്ചാണ് രക്തദാനം നടത്തിയത്.
മുഹന്നദ് അൽ-അനസി, അമനി അൽ-സംമരി, ക്രിസ്റ്റഫർ ബിക്സി, മുഹമ്മദ് ബദ്രി എന്നിവരടങ്ങിയ കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ മെഡിക്കൽ സംഘമാണ് സേവനരംഗത്തുണ്ടായിരുന്നത്. ഐ.സി.എഫ് സെൻട്രൽ പ്രോവിൻസ് സെക്രട്ടറി ലുഖ്മാൻ പാഴൂർ, സെൻട്രൽ വെൽഫെയർ പ്രസിഡന്റ് ഇബ്രാഹീം കരീം, സെക്രട്ടറി ജബ്ബാർ കുനിയിൽ, വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഇസ്മാഈൽ സഅദി എന്നിവർ മെഡിക്കൽ സംഘത്തെ ബൊക്കെ നൽകി സ്വീകരിച്ചു.
സെൻട്രൽ പ്രോവിൻസ് ദഅ് വ പ്രസിഡന്റ് മുജീബ് കാലടി, റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, സംഘടനാകാര്യ സെക്രട്ടറി അബ്ദുൽ ലത്തീഫ് മിസ്ബാഹി, മീഡിയ ആൻഡ് പബ്ലിക്കേഷൻ സെക്രട്ടറി ഖാദർ പള്ളിപറമ്പ് എന്നിവർ രക്തദാനം നൽകിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സഫ്വ വളന്റിയർമാരായ ഷാജൽ മടവൂർ, മുഹമ്മദ് കൊടുങ്ങല്ലൂർ, മൻസൂർ പാലത്ത്, സൈദലവി ഒറ്റപ്പാലം, ശിഹാബ് കണ്ണൂർ, അബ്ബാസ് സുഹ്രി, മുജീബ് അഹ്സനി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

