ഇസ്‍ലാം വിമർശനങ്ങൾ അതിജയിച്ച മതം - കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി
text_fieldsമർകസ് ജിദ്ദയും ഐ.സി.എഫ് സെൻട്രൽ കമ്മിറ്റിയും ചേർന്ന് നൽകിയ സ്വീകരണത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി സംസാരിക്കുന്നു.
ജിദ്ദ: ലോകത്ത് സുശക്തമായ ആശയ ആദർശത്തിൽ ദൃഢമായ ജൈവികമായ മതമാണ് ഇസ്ലാം എന്ന് തിരിച്ചറിയുകയും സംവാദത്മകമായി ഇസ്ലാമിനെ നേരിടാൻ കഴിയാത്തവരാണ് പ്രവാചകരെ വരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അഭിപ്രായപ്പെട്ടു. ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയ ഹാജിമാർക്ക് മർകസ് ജിദ്ദ കമ്മിറ്റിയും ഐ.സി.എഫ് സെൻട്രൽ കമ്മിറ്റിയും സംയുക്തമായി മർഹബയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം പഠനവും പരീശീലനവുമുള്ള മതമാണ്. അതുകൊണ്ട് തന്നെ അതിനു നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വേഷവും, ഭക്ഷണവും, സംസ്‌ക്കാരവുമൊക്കെ അതിനനുസരിച്ചു ക്രമപ്പെടുത്തി കാലങ്ങളായി മുന്നോട്ടു പോകുന്ന ഒരു ജീവിതക്രമത്തെ കയ്യൂക്ക് കൊണ്ടും നിയമങ്ങൾ ദുരുപയോഗം ചെയ്തും ദുർബലപ്പെടുത്താനും നേരിടാനും ശ്രമിക്കുന്നത് ഇസ്ലാമോഫോബിയ കൊണ്ടാണ്. സർഗാത്മക ഇടപെടൽ കൊണ്ടും ധൈഷണീക മുന്നേറ്റം കൊണ്ടും കാലകാലങ്ങളായുള്ള വെല്ലുവിളികളെ അതിജയിച്ച പാരമ്പര്യ മതപ്രോബോധന പ്രവർത്തങ്ങളാൽ വർത്തമാന കാലത്തെയും മറികടക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്‌ദീൻ കുട്ടി ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി (സംസ്ഥാന സെക്രട്ടറി, എസ്.വൈ.എസ്), അബ്ദുൽ സലാം മുസ്‌ലിയാർ ദേവർശോല (സംസ്ഥാന പ്രസിഡന്റ്, എസ്.വൈ.എസ്), ഐ.എം.കെ ഫൈസി കല്ലൂർ (സമസ്ത കേന്ദ്ര മുശാവറ അംഗം), മുത്തലിബ് സഖാഫി പാറാട് (സിറാജുൽ ഹുദ), കരീം സഖാഫി ഇടുക്കി, അൻവർ സഖാഫി, കരീം സഖാഫി മായനാട്, എം.എം ഇബ്രാഹിം ഹാജി, മുഹമ്മദ് അലി സഖാഫി വള്ളിയാട് (ചീഫ് അമീർ, മർകസ്), സൈനുൽ ആബിദ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി (ബദ്റുദുജ) സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി. അബ്ദുൽ ഗഫൂർ വാഴക്കാട് (മർകസ്, ജിദ്ദ) മുജീബ് റഹ്മാൻ ഏ.ആർ നഗർ (ഐ.സി.എഫ്), ജാബിർ നഈമി (ആർ.എസ്.സി) തുടങ്ങിയവർ ആശംസകൾ നേർന്നു. ഷാഫി മുസ്‌ലിയാർ, അബ്ദുറഹ്മാൻ മളാഹിരി, മുഹമ്മദ് അലി വേങ്ങര, അബ്ബാസ് ചെങ്ങാനി, അബ്ദു നാസർ അൻവരി തുടങ്ങിയവർ സംബന്ധിച്ചു. മുഹ്സിൻ സഖാഫി ചടങ്ങുകൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
