ഐ.സി.എഫ് ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ പൗരസഭ സംഘടിപ്പിച്ചു
text_fields‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന പേരിൽ ഐ.സി.എഫ്
സംഘടിപ്പിച്ച പൗരസഭ
ദമ്മാം: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സീക്കോ സെക്ടർ ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ പൗരസഭ സംഘടിപ്പിച്ചു.
നൂറ്റാണ്ടുകളോളം അടിമത്ത്വത്തിനു കീഴിൽ ഞെരിഞ്ഞമർന്നിരുന്ന നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പൂർവികരെ അനുസ്മരിക്കാതെ നമുക്ക് മുന്നേറാൻ കഴിയില്ലെന്നും രാജ്യത്തിന്റെ ഓരോ ചുവടിലും എല്ലാ വിഭാഗങ്ങളിലുംപെട്ട മനുഷ്യരുടെ അധ്വാനമുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്നും ഇന്ത്യ നിലനിൽക്കുന്നതിൽ നമ്മുടെ ഭരണഘടനക്ക് മുഖ്യ സ്ഥാനമാണുള്ളതെന്നും ഭരണഘടനക്ക് എതിരായ ചെറിയ നീക്കത്തെ പോലും ഇന്ത്യൻ ജനത ഒന്നിച്ച് മറികടക്കണമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
നാടിന്റെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വീക്ഷിക്കുന്ന പ്രവാസികൾ തങ്ങളുടെ ജന്മനാടിന്റെ സ്വാതന്ത്ര്യദിനം ആഹ്ലാദപൂർവമാണ് കൊണ്ടാടുന്നത്.
സഅദിയ ഹാളിൽ നടന്ന പരിപാടിയിൽ സെക്ടർ അഡ്മിൻ പ്രസിഡന്റ് ഹൈദർ അൻവരി അധ്യക്ഷത വഹിച്ചു. സെൻട്രൽ ദാഇ മുഹമ്മദ് അമാനി ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല പ്രമേയ പ്രഭാഷണം നടത്തി. എൻ.എച്ച്. ജാഫർ സ്വാദിഖ്, ഡോ. മഹ്മൂദ് മൂത്തേടം, സലാം സഖാഫി, അബ്ദുൽ ഖാദർ സഅദി, ഹബീബ് സഖാഫി, അബ്ബാസ് ഹാജി കുഞ്ചാർ എന്നിവർ സംസാരിച്ചു. അബൂബക്കർ സഅദി സ്വാഗതവും റിയാസ് മിഅ്റാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

