അൽഖുറയ്യാത്ത് ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് അൽഖുറയ്യാത്ത് റീജ്യൻ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
അൽഖുറയ്യാത്ത്: സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി, ഐ.സി.എഫ് അൽഖുറയ്യാത്ത് റീജ്യൻ സോഷ്യൽ സർവീസ് ഡയറക്ടറേറ്റിെൻറ (എസ്.എസ്.ഡി) നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽഖുറയ്യാത്ത് ജനറൽ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. ‘മനുഷ്യർക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും രക്തദാനത്തിലൂടെ സഹജീവികൾക്ക് പ്രതീക്ഷയും കരുതലും പകർന്നു നൽകിയും മാതൃകാപരമായ പങ്കാളിത്തമാണ് ക്യാമ്പിൽ അനുഭവപ്പെട്ടത്.
ഐ.സി.എഫ് റീജ്യൻ ഡെപ്യൂട്ടി പ്രസിഡൻറ് യൂനുസ് ലൈലത്തി, ജനറൽ സെക്രട്ടറി ഇസ്മാഈൽ ചെമ്മാട്, ഫിനാൻസ് സെക്രട്ടറി ഹാരിസ് മണ്ണാർക്കാട്, വെൽഫെയർ സെക്രട്ടറി സലിം കൊടുങ്ങല്ലൂർ, അഡ്മിൻ ആൻഡ് പി.ആർ സെക്രട്ടറി അബ്ദുൽ സമദ് കടുങ്ങാത്തുകുണ്ട്, മുസ്തഫ മഞ്ചേരി, സിദ്ദീഖ് കൂടത്തായി, സിറാജ് കൊടിഞ്ഞി, സുബൈർ വേങ്ങര, പി.പി. ഹമീദ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

