ഐ.സി.എഫ് കിസ്വത്തുൽ കഅബ സെക്ടർ പൗരസഭ സംഘടിപ്പിച്ചു
text_fieldsബഹുസ്വരതയാണ് ഉറപ്പ്’ ശീർഷകത്തിൽ മക്ക ഐ.സി.എഫ്
കമ്മിറ്റിക്ക് കീഴിലെ കിസ്വത്തുൽ കഅബ സെക്ടർ സംഘടിപ്പിച്ച പൗരസഭ പരിപാടിയിൽനിന്ന്
മക്ക: ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ‘ബഹുസ്വരതയാണ് ഉറപ്പ്’ ശീർഷകത്തിൽ മക്ക ഐ.സി.എഫ് കമ്മിറ്റിക്ക് കീഴിലെ കിസ്വത്തുൽ കഅബ സെക്ടർ പൗരസഭ സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം പലരും ജീവൻ പകരം നൽകി നേടിയതാണ്. ആരെയും അപരവത്കരിച്ചു സ്വാതന്ത്ര്യത്തിന്റെ ആസ്വാദനം ചില കുബുദ്ധികളായ ആളുകളിലേക്ക് മാത്രം ചുരുക്കിക്കളയാമെന്നുള്ളത് വ്യാമോഹം മാത്രമാണ്. എല്ലാ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. സാകിർ ഹുസൈൻ (ഒ.ഐ.സി.സി.), അനസ് മുബാറക് (രിസാല സ്റ്റഡി സർക്കിൾ) എന്നിവർ സംസാരിച്ചു.
സെക്ടർ പ്രസിഡന്റ് അബൂബക്കർ ലത്തീഫി ഭരണഘടനയുടെ ആമുഖം വായിച്ചു. ദേശീയ ഗാനാലാപനത്തിന് മുഹമ്മദലി വലിയോറ നേതൃത്വം നൽകി. സിദ്ദീഖ് പെരുന്തല്ലൂർ, മൊയ്തീൻകുട്ടി വൈലത്തൂർ, നസീർ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു. ഹംസ കണ്ണൂർ സ്വാഗതവും നിസാർ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

